കാലം മാറുന്നു; മാരുതിയും

'ചെറുകാര്‍ നിര്‍മാതാവ്' എന്ന ഇമേജുമായി അധികകാലം പോകാനാവില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാവായ മാരുതി സുസൂക്കി തിരിച്ചറിയുന്നുണ്ട്. രാജ്യവാസികളുടെ ക്രയശേഷി അനുദിനം വര്‍ധിക്കുകയാണ്. തങ്ങള്‍ ഇന്ന് ഇരിപ്പുറപ്പിച്ചിട്ടുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റുകളുടെ ആവശ്യക്കാരുടെ എണ്ണം കുറയുന്നില്ലെങ്കിലും പ്രീമിയം കാറുകളുടെ ആവശ്യക്കാര്‍ കൂടുകയാണെന്ന് മാരുതി കാണുന്നു.

പ്രീമിയം കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ യാതൊരു കാരണവശാലും തെരഞ്ഞെടുക്കാത്ത ഒരു ബ്രാന്‍ഡാണ് ഇന്ന് മാരുതി. ഈ ഇമേജ് നിലനിര്‍ത്തുന്നത് അപകടകരമാണ്. മാരുതി മാറാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Maruti Brand Centers To Be Set Up

എസ്‌യുവികള്‍, എംപിവികള്‍, പ്രീമിയം സെഡാനുകള്‍ തുടങ്ങിയ സെഗ്മെന്റുകളിലേക്ക് കടക്കുന്നതിനാണ് മാരുതി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒട്ടും എളുപ്പമല്ലാത്ത ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുവാന്‍ മാരുതി രാജ്യത്തെമ്പാടും 'ബ്രാന്‍ഡ് സെന്ററുകള്‍' സ്ഥാപിക്കുകയാണ് ചെയ്യുക.

രാജ്യത്തെ നിര്‍ണായക നഗരങ്ങളില്‍ മാരുതിയുടെ ബ്രാന്‍ഡ് സെന്ററുകള്‍ വരും. കൊല്‍ക്കത്ത, ചണ്ഡിഗഡ്, ചെന്നൈ, ജയ്പൂര്‍, ഇന്‍ഡോര്‍, ബങ്കളുരു എന്നിവിടങ്ങളെക്കൂടാതെ കൊച്ചിയിലും ഒരു സെന്റര്‍ സ്ഥാപിച്ചേക്കും.

പതിനാറ് സെന്ററുകളാണ് തുടക്കത്തില്‍ സ്ഥാപിക്കുക. മാരുതിയുടെ പുതിയ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളെ ശരിയായി നിലയില്‍ പരിചയപ്പെടുത്തുക എന്നതാണ് ബ്രാന്‍ഡ് സെന്റുകളുടെ ജോലി. മുന്‍വിധിയില്ലാതെ മാരുതി ഉല്‍പന്നങ്ങളെ സമീപിക്കാന്‍ ഉപഭോക്താക്കളെ ശീലിപ്പിക്കുവാന്‍ ബ്രാന്‍ഡ് സെന്ററുകളിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
To bring about this image makeover the automaker has come up with a plan to set up ‘brand centers' in 16 strategic locations spread across the country.
Story first published: Monday, March 10, 2014, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X