മാരുതി സെലെരിയോ കാത്തിരിപ്പ് 8 മാസം വരെ

By Santheep

മാരുതി സെലെരിയോ ഹാച്ച്ബാക്കിനോടുള്ള വിപണിയുടെ വമ്പിച്ച പ്രതികരണം ഇതിനകം പലവട്ടം നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം ലോഞ്ച് ചെയ്യുമ്പോള്‍ മാരുതിപോലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരമൊരു അനുകൂലതരംഗം. ഹാച്ച്ബാക്കിന് മൊത്തത്തിലുള്ള ഡിമാന്‍ഡിനെക്കാള്‍ ആശ്ചര്യപ്പെടുത്തുന്നത് സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുള്ള ഡിമാന്‍ഡാണ്.

വാഹനത്തിന്റെ വില്‍പനയുടെ പകുതിയിലധികവും നടക്കുന്നത് ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പ്രീമിയം പതിപ്പിനാണ് എന്നത് മാരുതിയെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്. അപ്രതീക്ഷിതമായ ഡിമാന്‍ഡായതിനാലാവണം അത്രകണ്ട് തയ്യാറെടുപ്പുകള്‍ നടത്താതിരുന്ന മാരുതി ഒരല്‍പം ചുറ്റിപ്പോയി.

പുതിയ വാര്‍ത്തകള്‍ പറയുന്നത് മാരുതി സുസൂക്കി സെലെരിയോയുടെ കാത്തിരിപ്പുസമയം ആറുമാസത്തിനപ്പുറമെത്തിയെന്നാണ്. മാരുതി സെലെരിയോ ഇങ്ങനെ വൈകുന്നതിന്റെ കാരണങ്ങളെന്തെന്ന് അന്വേഷിക്കുന്നു താഴെ.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

ഡീലര്‍ഷിപ്പുകളില്‍ നിന്ന് നേരിട്ടു ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് കാത്തിരിപ്പ് എട്ടു മാസം വരെ നീളാമെന്നാണ മനസ്സിലാക്കുന്നത്.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

മാന്വല്‍ ട്രാന്‍സ്മിഷനില്‍ വരുന്ന, കൂടുതല്‍ സന്നാഹപ്പെട്ട സെലെരിയോ സെഡ്എക്‌സ്‌ഐ വേരിയന്റിന് നാലോ അഞ്ചോ മാസം കാത്തിരിക്കേണ്ടതായി വരും. ഈ പതിപ്പില്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

വേഗത്തില്‍, അതായത് ഒരു മാസത്തിന്റെ പിരിധിയില്‍, ഡെലിവറി ചെയ്തു കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ ബേസ് വേരിയന്റുകളിലേക്കും മിഡ് വേരിയന്റുകളിലേക്കും പോകുന്നതായിരിക്കും നല്ലത്. ഇവിടെയാണ് ഒരല്‍പം ഡിമാന്‍ഡ് കുറവുള്ളത്.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

ക്ലച്ച് പെഡലില്ലാത്തതാണ് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഗിയര്‍ ഷിഫ്റ്റും ആക്‌സിലറേഷനും കൊണ്ട് എളുപ്പത്തില്‍ വാഹനമോടിക്കാമെന്നത് സ്ത്രീ ഡ്രൈവര്‍മാരെയും കാര്യമായി ആകര്‍ഷിക്കുന്നുണ്ട്. സാധാരണ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്കുള്ള, മൈലേജില്ലായ്മ, വിലക്കൂടുതല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഈ വാഹനത്തിനില്ല എന്നതാണ് ആകര്‍ഷണം.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് വൈകുന്നതിനുള്ള പ്രധാന കാരണം ഇറ്റലിയാണ്. മാഗ്നറ്റി മാരെല്ലി എന്ന ഇറ്റാലിയന്‍ കമ്പനിയാണ് മാരുതി സെലെരിയോയ്ക്കുള്ള ട്രാന്‍സ്മിഷനുകള്‍ നിര്‍മിച്ചെത്തിക്കുന്നത്. ആവശ്യമായത്രയും ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റുകള്‍ കടല്‍കടന്ന് എത്തിച്ചേരുന്നതിനുള്ള തടസ്സമാണ് പ്രശ്‌നം.

സെലെരിയോ വൈകുന്നതിനു കാരണം ഇറ്റലി?

മാരുതി സുസൂക്കി സെലെരിയോയില്‍ മാത്രമാണ് ഇപ്പോള്‍ മാരെല്ലിയുടെ ട്രാന്‍സ്മിഷനുകള്‍ ഉപയോഗിക്കുന്നത്. സ്വിഫ്റ്റ്, റിറ്റ്‌സ്, ഡിസൈര്‍ എന്നീ വാഹനങ്ങളില്‍ക്കൂടി ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ട്. അതെസമയം, സെലെരിയോയില്‍ അപയോഗിക്കുന്ന അതേ എഎംടി തന്നെയായിരിക്കുമോ ഈ വാഹനങ്ങളിലും ഘടിപ്പിക്കുക എന്നകാര്യത്തില്‍ വ്യക്തതയില്ല.

Most Read Articles

Malayalam
English summary
Demand for Maruti Celerio continues to grow, particularly for the Automatic Manual Transmission (AMT) variant.
Story first published: Wednesday, April 30, 2014, 9:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X