മാരുതി സെലെരിയോ ഓട്ടോമാറ്റിക്കിന് വന്‍ ഡിമാന്‍ഡ്
മാരുതി സുസൂക്കി സെലെരിയോ സെമി ഓട്ടോമാറ്റിക് പതിപ്പിന് മാന്വല്‍ പതിപ്പിനെക്കള്‍ ആവശ്യക്കാരെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്ന ഈ വാഹനത്തിന്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാരുതി അവകാശപ്പെടുന്നതു പ്രകാരം ദിവസേന 1000 ബുക്കിംഗുകള്‍ വാഹനത്തിന് ലഭിക്കുന്നുണ്ട്.
ദിവസേന ലഭിക്കുന്ന ബുക്കിംഗുകളില്‍ പകുതിയിലധികം വരുന്നത് സെലെരിയോ ഓട്ടോമാറ്റിക്കിനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്ന അര്‍ധ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സംവിധാനം ഘടിപ്പിച്ച് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യത്തെ ഹാച്ച്ബാക്കാണ് മാരുതി സുസൂക്കി സെലെരിയോ.
മാരുതി സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പിന് ലഭിക്കുന്ന സ്വീകരണം മറ്റ് കാര്‍ നിര്‍മാതാക്കളെയും ഈ വഴിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ടാറ്റയും മഹീന്ദ്രയും അടക്കമുള്ളവര്‍ സെമി ഓട്ടോമാറ്റിക് സംവിധാനം സ്വന്തം വാഹനങ്ങളില്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണിപ്പോള്‍.
ഓട്ടോമേറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സംവിധാനം അവതരിപ്പിക്കുമ്പോള്‍ മാരുതിയുടെ പ്രതീക്ഷ സെലെരിയോയുടെ വില്‍പനയുടെ 30 ശതമാനം ഈ വിഭാഗത്തില്‍ നിന്നായിരിക്കും എന്നായിരുന്നു. എന്നാല്‍, കമ്പനിയുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്കാണ് സെലെരിയോ ഇപ്പോള്‍ നീങ്ങുന്നത്. ഈ നിലയില്‍ പോകുകയാണെങ്കില്‍ മൊത്തം വില്‍പനയുടെ 50 ശതമാനത്തിലധികം ഒസെമി ഓട്ടോമാറ്റിക് ഘടിപ്പിച്ച വാഹനങ്ങള്‍ക്കായിരിക്കും.
സാധാരണ പൂര്‍ണ ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ സംഭവിക്കാറുള്ളതുപോലെ മൈലേജ് കുറയുന്ന പ്രശ്‌നം മാരുതിയുടെ അര്‍ധ ഓട്ടോമാറ്റിക് സംവിധാനത്തിലില്ല. ഇത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്.



Click it and Unblock the Notifications








