മാരുതി സുസൂക്കി സെലെരിയോ പരിമിത പതിപ്പ് വിപണിയില്‍

By Santheep

മാരുതി സുസൂക്കി സെലെരിയോയ്ക്ക് ഒരു പുതിയ പരിമിത പതിപ്പ് വിപണിയിലെത്തി. ഉത്സവ സീസണില്‍ എല്ലാ മോഡലുകളെയും വിപണിക്കായി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിമിത പതിപ്പ്. സെലെരിയോയുടെ മധ്യനിര വേരിയന്റിലാണ് പരിമിത പതിപ്പ് ലഭ്യമാകുക.

മാരുതി സെലെരിയോ വിഎക്‌സ്‌ഐ പ്ലസ് എന്നാണ് ഈ പരിമിത പതിപ്പ് അറിയപ്പെടുക. സെലെരിയോയുടെ വിഎക്‌സ്‌ഐ പതിപ്പിലാണ് ഇത് ലഭിക്കുക.

Maruti Celerio VXi Plus Limited Edition

20,000 രൂപയുടെ അധിക ആക്‌സസറികള്‍ പരിമിത പതിപ്പിനോടു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ മാരുതി ഇതിന് അധികമായി ഈടാക്കുന്നത് 13,990 രൂപ മാത്രമാണ്. ബോഡി നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ബ്ലിങ്കറുകള്‍ ചേര്‍ത്ത മിററുകള്‍, ഡബ്ള്‍ ഡിന്‍ ജെവിസി ഓഡിയോ സിസ്റ്റം, സ്പീക്കറുകള്‍, റിമോട്ട് കണ്‍ട്രോളോടു കൂടിയ സെന്‍ട്രല്‍ ലോക്കിങ് എന്നിവയാണ് പരിമിത പതിപ്പിലെ അധിക സന്നാഹങ്ങള്‍.

സാങ്കേതികമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1 ലിറ്ററിന്റെ 3 സിലിണ്ടര്‍ കെ സീരീസ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 68 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 90 എന്‍എം ആണ് ചക്രവീര്യം. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലും സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും പരിമിത പതിപ്പ് ലഭ്യമാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ ടിവി കമേഴ്‌സ്യല്‍ പുറത്ത്

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളുമായി വിപണിയിലെത്തിയ സ്‌കോര്‍പിയോ ഇനി ഉപഭോക്താക്കളുടെ വിലയിരുത്തലിനായി നീങ്ങുകയാണ്. താഴെയുള്ള വീഡിയോ സ്‌കോര്‍പിയോയുടെ പുതിയ ടെലിവിഷന്‍ കമേഴ്‌സ്യലാണ്.

<iframe width="600" height="450" src="//www.youtube.com/embed/HvZHXclEj-Q?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Article Published On: Friday, September 26, 2014, 17:07 [IST]
English summary
The Maruti Celerio VXi Plus, an additional variant which will be on sale for a limited period, has been launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X