ക്ലച്ചില്ലാത്ത മാന്വൽ ട്രാൻസ്മിഷനുമായി മാരുതി സെലെരിയോ

മാരുതി സുസൂക്കി എ സ്റ്റാറിന് പകരം വരാനിരിക്കുന്ന വാഹനമെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് പുതിയ ചില സവിശേഷതകളുമായി എത്തുമെന്ന് കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 2014 ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനത്തിന്റെ ആദ്യ അവതരണം നടക്കുക.

വൈഎല്‍7 എന്ന രഹസ്യപ്പേരില്‍ മാരുതി വികസിപ്പിച്ചെടുത്ത സെലെരിയോ മോഡലിന്റെ എന്‍ജിനോടൊപ്പം 'ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍' ആയിരിക്കും ഘടിപ്പിക്കുക എന്നാണറിയുന്നത്. ഇതില്‍ ക്ലച്ച് ലിവറിന്റെ ആവശ്യമില്ല എന്നതാണ് പ്രത്യേകത. കൂടുതല്‍ വിവരങ്ങൾ ചുവടെ...

മാരുതി സെലെരിയോ ക്ലച്ച് രഹിതം

മാരുതിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് പുതിയ സാങ്കേതിക സന്നാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ഓട്ടോമാറ്റിക് കാറിന്റെ സൗകര്യം ലഭിക്കുന്നതോടൊപ്പം സാധാരണ ഓട്ടോമാറ്റിക് കാറുകള്‍ക്കുള്ള നിരവധി പ്രശ്‌നങ്ങളെ അകറ്റി നിറുത്തുവാനും ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന് സാധിക്കുന്നു.

മാരുതി സെലെരിയോ ക്ലച്ച് രഹിതം

കുറഞ്ഞ ഇന്ധനക്ഷമതയാണ് ഓട്ടോമാറ്റിക് കാറുകളും പ്രധാന പോരായ്കകളിലൊന്ന്. ഈ പ്രശ്‌നം സെലെരിയോയിലെ സാങ്കേതിക സംവിധാനം മറികടക്കുന്നു. അടിസ്ഥാനപരമായ മാന്വൽ ട്രാൻസ്മിഷൻ തന്നെയാണ് ഈ സംവിധാനം.

മാരുതി സെലെരിയോ ക്ലച്ച് രഹിതം

ഓട്ടോമാറ്റിക് കാറുകള്‍ക്ക് വിലക്കൂടുതലുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, സെലെരിയോയില്‍ ഘടിപ്പിക്കുന്ന ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍ വലിയതോതിലുള്ള വിലക്കൂടുതലിന് കാരണമാവില്ലെന്നാണ് അറിയുന്നത്.

മാരുതി സെലെരിയോ ക്ലച്ച് രഹിതം

മാന്വല്‍ ട്രാന്‍സ്മിഷനിലോടുന്ന വാഹനങ്ങളുടെ അതേ മൈലേജ് നല്‍കാന്‍ ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനത്തിന് സാധിക്കും. 1 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും വാഹനം വിപണിയിലെത്തുന്നത്.

Article Published On: Monday, January 6, 2014, 13:39 [IST]
English summary
Maruti Suzuki Celerio, the purported A-Star replacement, that the Indian automaker is expected to debut at the 2014 Auto Expo next month, will come with a feature that will be seen for the first time in a personal car in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X