എസ്എക്‌സ്4 സെഡാന്‍ ഉല്‍പാദനം നിറുത്തി

By Santheep

മാരുതി സുസൂക്കി സിയാസ് മോഡലിന്റെ ട്രയല്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. മനെസര്‍ പ്ലാന്റിലാണ് സിയാസ് മോഡല്‍ ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ ഇവിടെ ഉല്‍പാദിപ്പിച്ചുവരുന്ന എസ്എക്‌സ്4 സെഡാന്റെ ഉല്‍പാദനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്എക്‌സ്4 സെഡാന് പകരക്കാരനായാണ് സിയാസ് സെഡാനെത്തുന്നത്.

വരുന്ന ഉത്സവസീസണിനു മുന്‍പ് സിയാസ് സെഡാന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലോഞ്ച് സംഭവിച്ചേക്കാം.

Maruti Ciaz Completes Trial Production at Manesar

സിയാസിന്റെ ഉല്‍പാദനത്തോടടുത്ത പതിപ്പ് ഇക്കഴിഞ്ഞ ബീജിംഗ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഉല്‍പാദനപ്പതിപ്പിന് കണ്‍സെപ്റ്റില്‍ നിന്ന് വലിയ തോതിലുള്ള വ്യത്യാസമൊന്നുമില്ലായെന്നാണ് ചൈനയില്‍ നിന്നും വരുന്ന ചാരപ്പടങ്ങള്‍ തെളിയിക്കുന്നത്. അല്‍വിയോ എന്ന പേരില്‍ ഇതേ വാഹനം ചൈനീസ് വിപണിയിലെത്തിക്കുന്നുണ്ട് സുസൂക്കി.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് സിയാസ് സെഡാനെ വിപണിയിലെത്തിക്കാനാണ് നീക്കം. ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്ന 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും സിയാസിലും ചേര്‍ക്കുക. എര്‍റ്റിഗയിലുപയോഗിക്കുന്ന അതേ കെ സീരീസ് പെട്രോള്‍ എന്‍ജിനും സിയാസില്‍ ഇടം പിടിക്കും.

ഇന്ത്യയില്‍ ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ ജെറ്റ, ഫിയറ്റ് ലീനിയ തുടങ്ങിയ മോഡലുകള്‍ക്ക് എതിരാളിയായിട്ടായിരിക്കും സിയാസ് ഇടം പിടിക്കുക.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Sunday, May 4, 2014, 8:07 [IST]
English summary
Maruti-Suzuki have reportedly completed trial production of the upcoming Maruti Ciaz at their Manesar facility in Haryana.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X