കൂടിയ അകസുഖത്തോടെ മാരുതി സുസൂക്കി സിയാസ്

By Jayasree Pr

മാരുതി സിയാസിന്റെ വിപണിപ്രവേശത്തെക്കുറിച്ച് നമുക്കുള്ളതിനെക്കാള്‍ ആകാംക്ഷയും ആശങ്കയും മാരുതി സുസൂക്കിക്കുണ്ട്. സിയാസ് ഒരു പ്രീമിയം സെഡാനാണ് എന്നതാകുന്നു ഈ ആശങ്കയുടെ കാരണം. മാരുതിക്ക് പ്രീമിയം ആയതൊന്നും വാഴില്ല എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്.

സിയാസ് പകരം വെക്കാന്‍ പോകുന്ന എസ്എക്‌സ്4 സെഡാന്റെ കാര്യം തന്നെ നോക്കുക. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത മികച്ച വാഹനമായിരുന്നിട്ടും എസ്എക്‌സ്4-ന് വലിയ സ്വീകരണമൊന്നും ലഭിക്കുകയുണ്ടായില്ല.

Maruti Ciaz for Festive Season Launch

മാരുതിയെക്കുറിച്ച് ഇന്ത്യക്കാരന്റെയുള്ളില്‍ കയറിക്കൂടിയിട്ടുള്ള ചില മുന്‍ധാരണകളാണ് ഈ പ്രശ്‌നത്തിനു കാരണം എന്നാണ് പൊതുവില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. സിയാസ് സെഡാന്റെ വിപണി പ്രവേശം ഈ മുന്‍ധാരണകളെ തിരുത്തിക്കുറിക്കുന്നതാകണമെന്ന് മാരുതി ആഗ്രഹിക്കുന്നു.

നവംബര്‍ മാസത്തോടടുപ്പിച്ച് മാരുതി സുസൂക്കി സിയാസ് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്സവ സീസണിലുണ്ടാകാറുള്ള ഉയര്‍ന്ന വില്‍പനയുടെ ആനുകൂല്യം കൂടി വാഹനത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.

യാത്രികരുടെ കംഫര്‍ട്ടിന് ഉയര്‍ന്ന പരിഗണന നല്‍കി നിര്‍മിച്ചിട്ടുള്ളതാണ് സിയാസ് സെഡാന്‍. പിന്‍ യാത്രികര്‍ക്ക് മികച്ച സുഖസൗകര്യം പ്രദാനം ചെയ്യുന്നതിനായി സസ്‌പെന്‍ഷന്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നു. മികച്ച ലെഗ്‌റൂം മറ്റൊരു പ്രത്യേകതയായിരിക്കും. വാഹനത്തിന്റെ മൊത്തം നീളം 4545 മില്ലിമീറ്ററാണ്.

കാബിന്‍ ഡിസൈന്‍ യൂറോപ്യന്‍ ആഡംബരക്കാറുകളുടെ ശൈലിയെ പിന്തുടര്‍ന്നാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മാരുതിയുടെ പുതിയ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ വരില്ല എന്നനുമാനിക്കപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, May 27, 2014, 16:52 [IST]
English summary
The Maruti SX-4 replacement is expected to arrive in India in time for the festive season buying frenzy, sometime between July and September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X