മാരുതി സിയാസിന് 3 ദിവസത്തിനകം 3,000 ബുക്കിങ്
മാരുതി സുസൂക്കി സിയാസിന്റെ ബുക്കിങ് തുടങ്ങി മൂന്നുദിവസം പിന്നിട്ടപ്പോള്‍ ബുക്കിങ് 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ മൂന്നിനാണ് സിയാസിനു വേണ്ടിയുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
രാജ്യത്തുള്ള 1,320 മാരുതി ഷോറൂമുകളില്‍ മാരുതി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 21,000 രൂപയാണ് അഡ്വാന്‍സായി നല്‍കേണ്ടത്. ഇതിനകം തന്നെ പന്ത്രണ്ടായിരത്തിലധികം അന്വേഷണങ്ങള്‍ കാറിനെ സംബന്ധിച്ച് വന്നതായി മാരുതി വ്യക്തമാക്കുന്നു.

ആറ് വേരിയന്റുകളാണ് മാരുതി സിയാസ് സെഡാനുള്ളത്. ഇതില്‍ മൂന്നെണ്ണം പെട്രോള്‍ പതിപ്പുകളാണ്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ എന്നിങ്ങനെ. മൂന്ന് ഡീഡല്‍ വേരിയന്റുകളുടെ പേരുകള്‍ ഇപ്രകാരമാണ്: വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ. എല്ലാ വേരിയന്റുകളിലും ആന്റി ലോക്ക് ബ്രേക്കിങ് സന്നാഹമുണ്ട്.
ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ എന്നീ കിടിലന്‍ കാറുകളെ ഉള്‍ക്കൊള്ളുന്ന സെഗ്മെന്റിലേക്കാണ് സിയാസിന്റെ വരവ്. പ്രോജക്ടര്‍ ഹെഡ്‌ലാമ്പ് അടക്കമുള്ള സന്നാഹങ്ങള്‍ വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
സിയാസിന്റെ ബേസ് വേരിയന്റില്‍ പിന്‍കാബിന്‍ എസി വെന്റ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരിക്കും. ഇലക്ട്രികമായി ക്രമീകരിക്കാവുന്ന സെഡ് വ്യൂ മിററുകള്‍, മ്യൂസിക് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് എന്നിവയും ബേസ് പതിപ്പിലുണ്ടായിരിക്കും.
മിഡ് ലെവല്‍ വേരിയന്റുകളില്‍ സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണനാളികള്‍ ചേര്‍ക്കും. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, എബിഎസ് എന്നിവയും മിഡ് ലെവല്‍ വേരിയന്റിനോടു ചേര്‍ക്കും.


Click it and Unblock the Notifications








