മാരുതി സിയാസ് ഒക്ടോബര്‍ 6ന് വിപണിയിലേക്ക്
മാരുതി സുസൂക്കി സിയാസ് സെഡാന്‍ ഒക്ടോബര്‍ 6ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 2നു തുടങ്ങുന്ന പാരിസ് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് ലോഞ്ച് നടക്കുക.
വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 21,000 രൂപ അഡ്വാന്‍സ് നല്‍കി സിയാസ് സെഡാന്‍ ബുക്കു ചെയ്യാവുന്നതാണ്. തുടക്കത്തില്‍ വാഹനത്തിന് രണ്ടുമാസത്തെ കാത്തിരിപ്പുണ്ടാകുമെന്ന് അറിയുന്നു.

വിഎക്‌സ്ഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നിങ്ങനെയാണ് പെട്രോള്‍ വേരിയന്റുകള്‍. ഡീസല്‍ വേരിയന്റുകള്‍ വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ, സെഡ്ഡിഐ പ്ലസ് എന്നിങ്ങനെ.
സിയാസിന്റെ വേരിയന്റുകളില്‍ നാലെണ്ണം പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചും മറ്റു നാലെണ്ണം ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചും വിപണി പിടിക്കും.
1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സിയാസിലുള്ളത്. 94 കുതിരശക്തിയും 130 എന്‍എം ചക്രവീര്യവും ഈ എൻജിൻ പകരുന്നു. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ 89 കുതിരശക്തിയുള്ളതാണ്. 100 എന്‍എം ചക്രവീര്യം പകരുന്നു. മാരുതി സുസുക്കി സിയാസ് സെഡാൻറെ മൈലേജ്: പെട്രോള്‍ വേരിയന്റ് ലിറ്ററിന് 20.73 കിലോമീറ്ററും ഡീസല്‍ വേരിയന്റ് ലിറ്ററിന് 26.21 കിലോമീറ്ററുമാണ്.
മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്
ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.


Click it and Unblock the Notifications








