മാരുതി സിയാസ് വെബ്‌സൈറ്റ് തുറന്നു

Written By:

മാരുതി സിയാസ് സെഡാന്‍ സെപ്തംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക. ലോഞ്ചിനു മുന്നോടിയായി സിയാസിന്റെ വെബ്‌സൈറ്റ് തുറന്നിരിക്കുകയാണ് മാരുതി.

കാറിന്റെ ലോഞ്ച് ഒരു സംഭവമാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും മാരുതി നടത്തുന്നുണ്ടെന്നാണ് സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞദിവസം സിയാസിന്റെ ഒരു ടീസല്‍ ചിത്രവും വീഡിയോയും പുറത്തിറക്കിയത് ഡ്രൈവ്‌സ്പാര്‍ക് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. ഇതിനു പിന്നാലെയാണ് മൈക്രോസൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട സിയാസ് കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിക്കുന്ന ഈ സെഡാന്‍ മാരുതി എസ്എക്‌സ്4-ന് പകരക്കാരനായിട്ടാണ് എത്തുന്നത്.

To Follow DriveSpark On Facebook, Click The Like Button
Maruti Ciaz microsite goes live

1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് മാരുതി സിയാസ് വിപണിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.3 ലിറ്ററിന്റെ ഫിയറ്റ് മള്‍ഡിജെറ്റ് ഡീസല്‍ എന്‍ജിനും സിയാസിലുണ്ടായിരിക്കും.

ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ്, ഫിയറ്റ് ലീനിയ, നിസ്സാന്‍ സണ്ണി തുടങ്ങിയ വാഹനങ്ങളോടാണ് സിയാസ് സെഡാന്‍ മത്സരിക്കേണ്ടത്. 7.5 ലക്ഷത്തിന്റെ പരിസരത്ത് വാഹനത്തിന് വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Maruti Ciaz microsite goes live ahead of september launch.
Story first published: Monday, August 25, 2014, 17:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark