മാരുതി സിയാസ് 'നഗരത്തിലെ പൂച്ച' പരസ്യം വൈറലാകുന്നു
മാരുതി സുസൂക്കി സിയാസ് സെഡാന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. 'കൂള്‍ കാറ്റ് ഈസി ഇന്‍ ടൗണ്‍' എന്ന പേരിലാണ് ഓണ്‍ലൈന്‍ പരസ്യ പ്രചാരണങ്ങള്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഒരു വീഡിയോ പുറത്തിറങ്ങിയതാണ് താഴെ. ഒരു പൂച്ച സിയാസ് സെഡാന്‍ ഓടിക്കുന്നത് ചിത്രീകരിക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് സിയാസ് സെഡാൻ വിപണിയിലെത്തും. ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്ന 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സിയാസിലുള്ളത്. എര്‍റ്റിഗയില്‍ ഘടിപ്പിച്ചിട്ടുള്ള 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും സിയാസില്‍ ചേര്‍ക്കും. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ചേക്കും.
ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നിവരോടാണ് മാരുതി സുസൂക്കി സിയാസിന് വിപണിയില്‍ എതിരിടേണ്ടത്. ഹോണ്ട സിറ്റി പോലുള്ള വാഹനങ്ങളോട് എതിരിടാനുള്ള സംഗതികള്‍ സിയാസിലുണ്ടോ എന്നാണ് നമ്മള്‍ ഉറ്റുനോക്കേണ്ടത്. വീഡിയോ കാണുക.


Click it and Unblock the Notifications








