മാരുതിയില്‍ നിന്ന് മൈക്രോ എസ്‌യുവി വരും?

Written By:

മാറിവന്ന വിപണിസാഹചര്യങ്ങളെ വിലയിരുത്തി പുതിയ ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ ആരായുകയാണ് മാരുതി. പുതിയ ചില വാര്‍ത്തകള്‍ പറയുന്നത് ഒരു മൈക്രോ എസ്‌യുവി ഇന്ത്യയില്‍ ഓടാന്‍ സാധ്യതയുണ്ടോ എന്ന് മാരുതി പഠിക്കുന്നതായാണ്. രസകരമായ ഒരു സംഗതി, 2012 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന എക്‌സ്എ ആല്‍ഫ കണ്‍സെപ്റ്റിനെ ആധാരമാക്കിയായിരിക്കും ഈ വാഹനം നിര്‍മിക്കപ്പെടുക.

ഡാറ്റ്‌സന്‍ ഉയര്‍ത്തിത്തുടങ്ങിയ വെല്ലുവിളികളെ മാരുതി ഒട്ടും ചെറിയതായി കണക്കാക്കുന്നില്ല. റെഡി ഗോ എന്ന പേരില്‍ ഡാറ്റസന്‍ പുറത്തിറക്കാനിരിക്കും വാഹനത്തിന് ഒരെതിരാളിയായിരിക്കും മാരുതിയുടെ മൈക്രോ എസ്‌യുവി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

Maruti considering a sub-XA-Alpha micro SUV

ഈ വാഹനത്തിന്റെ സാധ്യതകളെ സംബന്ധിച്ച വിപണിപഠനം ഇതിനകം തന്നെ തുടങ്ങിയതായി മാരുതി വെളിപ്പെടുത്തിയിട്ടുണ്ട്. അതെസമയം ഈ പഠനം പ്രസ്തുത വാഹനത്തിന്റെ നിര്‍മാണത്തിന് അനുകൂലമായി വരുമോ എന്ന കാര്യം ഇപ്പോഴും സന്ദേഹത്തിലാണ്.

എന്തായാലും ഇപ്പറഞ്ഞ വാഹനം വിപണിയിലെത്തണമെങ്കിലും മൂന്നുനാല് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടതായി വരും. ഇതിനിടെ എസ്എക്‌സ്4 ക്രോസ്സ് അടക്കമുള്ള വാഹനങ്ഹള്‍ വിപണിയിലെത്തിയിരിക്കും.

എക്‌സ്എ ആല്‍ഫ എസ് യുവി കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് എസ്എക്‌സ്4 ക്രോസ്സ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇക്കോസ്‌പോര്‍ടിനെയാണ് ഈ വാഹനം ലക്ഷ്യം വെക്കുന്നത്. ഡാറ്റ്‌സന്‍ റെഡ് ഗോ എസ്‌യുവി വരിക 5 ലക്ഷം രൂപയുടെ പരിസരത്തില്‍ വില കണ്ടിട്ടായിരിക്കും.

കൂടുതല്‍... #maruti suzuki xa alpha #maruti
English summary
Maruti is conducting a market study for a micro SUV, a model that will be smaller than the XA-Alpha.
Story first published: Saturday, October 18, 2014, 17:03 [IST]
Please Wait while comments are loading...

Latest Photos