എര്‍റ്റിഗയ്ക്കും സ്വിഫ്റ്റിനും തിരിച്ചുവിളി?
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ മോഡലിന്റെ തിരിച്ചുവിളിയെക്കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഡിസൈറില്‍ കണ്ടെത്തിയ അതേ തകരാര്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, എര്‍റ്റിഗ എന്നീ മോഡലുകളിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകല്‍ പറയുന്നു. ഈ രണ്ട് മോഡലുകള്‍ കൂടി തിരിച്ചുവിളിയിലുള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
ഡിസൈറിന്റെ ചില മോഡലുകള്‍ക്ക് ഘടിപ്പിച്ച പ്യുവല്‍ കാപ്പുകള്‍ ശരിയായി യോജിക്കുന്നില്ല എന്നാണ് മാരുതി മനസ്സിലാക്കിയിരിക്കുന്നത്. മാരുതിക്ക് ഏറെ ഓഹരികളുള്ള ഒരു കമ്പനിയാണ് ഫ്യുവല്‍ കാപ്പുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ളത്.

ഇന്ധനടാങ്കുകള്‍ക്ക് യോജിക്കുന്ന വിധത്തിലുള്ള ഫ്യുവല്‍ കാപ്പുകള്‍ നിര്‍മിക്കാന്‍ വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവ തയ്യാറാകുന്ന മുറയ്ക്ക് തിരിച്ചുവിളി തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഫ്യുവല്‍ കാപ്പുകള്‍ യഥാസ്ഥാനത്ത് യോജിച്ച് നില്‍ക്കാത്തതിനാല്‍ ഇന്ധനം ബാഷ്പീകരിച്ച് പോകുന്നതിനും മറ്റും സാധ്യതയുണ്ട്.

1,03,311 വാഹനങ്ങളില്‍ ഈ തകരാറുണ്ടെന്നാണ് മാരുതി കണക്കുകൂട്ടുന്നത്. ഇവയില്‍ 47,237 യൂണിറ്റ് സ്വിഫ്റ്റ് മോഡലുകളും 42,481 ഡിസൈര്‍ മോഡലുകളുമുണ്ടെന്നാണ് അറിയുന്നത്. എര്‍റ്റിഗയുടെ 13,593 യൂണിറ്റ് എര്‍റ്റിഗ മോഡലുകളും തിരിച്ചുവിളിച്ചവയില്‍ പെടുന്നു.
ഈ പ്രശ്‌നം താങ്കളുടെ കാറിനുമുണ്ടെന്നു തോന്നിയാല്‍ മാരുതി സുസൂക്കിയുമായി ഉടന്‍ ബന്ധപ്പെടുക.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








