മാരുതി എര്‍റ്റിഗ ഡീസല്‍ സെമി ഓട്ടോമാറ്റിക്കില്‍ വരും?
എര്‍റ്റിഗ എംപിവിയില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് വിപണിയിലെത്തിക്കാന്‍ മാരുതി സുസൂക്കി ഒരുങ്ങുന്നു. 2015 മധ്യത്തില്‍ എര്‍റ്റിഗയുടെ ആദ്യത്തെ മുഖംമിനുക്കലിനൊപ്പമായിരിക്കും ഇത് സംഭവിക്കുക എന്നാണ് കരുതപ്പെടുന്നത്.
ഡീസല്‍ എന്‍ജിന്‍ പതിപ്പിനൊപ്പമായിരിക്കും ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കുക. പുതുക്കിയ എര്‍റ്റിഗ എംപിവി വിവിധയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ബംപറിനും ഗ്രില്ലിനും സാരമായ ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് വാഹനത്തില്‍.
അലോയ് വീല്‍ ഡിസൈന്‍, പിന്‍ ബംപര്‍ ഡിസൈന്‍ എന്നിവയില്‍ കാര്യപ്പെട്ട മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്റീരിയറിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കീലെസ് എന്‍ട്രി, ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയ ഫീച്ചറുകളും ഈ പുതുക്കലില്‍ പ്രതീക്ഷിക്കാവുന്നതാണ്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഏറ്റവുമടുത്ത പുതുക്കലില്‍ ലഭിച്ച ഫീച്ചറുകളാണ് ഇവ.
1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിനും 1.3 ലിറ്ററിന്റെ ഫിയറ്റ് ഡീസല്‍ എന്‍ജിനുമാണ് എര്‍റ്റിഗയിലുള്ളത്. ഇവയ്ക്ക് ചെറിയ ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ഇന്ധനക്ഷമത വര്‍ധിപ്പിക്കല്‍ ലക്ഷ്യം വെച്ച്.


Click it and Unblock the Notifications








