മാരുതിയുടെ ആദ്യ ഡീസലെഞ്ചിന്‍ 792 സിസിയുടേത്
മാരുതി സുസൂക്കി ആദ്യമായി സ്വയം വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിന്‍ 792സിസി ശേഷിയുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതൊരു ടൂ സിലിണ്ടര്‍ യൂണിറ്റാണെന്ന് മാരുതിയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ജപ്പാനിലെ സുസൂക്കി എന്‍ജിന്‍ നിര്‍മാണ കേന്ദ്രത്തിലാണ് പുതിയ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്.
മാരുതിയില്‍ നിന്നും പുറപ്പെടാനൊരുങ്ങുന്ന, കമ്പനിയുടെ ആദ്യത്തെ മിനി ട്രക്കില്‍ ഘടിപ്പിക്കാനുള്ളതാണ് ഈ എന്‍ജിന്‍. നിരത്തില്‍ ടാറ്റ ഏസ് മിനി ട്രക്കിന്റെയും മഹീന്ദ്ര മാക്‌സിമോയുടെയും എതിരാളിയായിരിക്കും ഇവന്‍.

സുസൂക്കിയുടെ കാരി മിനി ട്രക്കിനെ ആധാരമാക്കിയാണ് മാരുതിയുടെ മിനി ട്രക്ക് തയ്യാറാവുന്നത്. നിലവില്‍ ഈ വാഹനം വൈ9ടി എന്ന ഒളിപ്പേരില്‍ കമ്പനിക്കകത്ത് അറിയപ്പെടുന്നു.
ഇന്ത്യയില്‍ മാരുതിയുടെ ആദ്യ മിനി ട്രക്ക് ലോഞ്ച് ചെയ്യുക 2015ലായിരിക്കും. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചായിരിക്കും ഈ എന്‍ജിന്‍ ട്രക്കിനോടു ചേര്‍ക്കുന്നത്.
ടാറ്റ ഏസിന്റെയും മഹീന്ദ്ര മാക്‌സിമോയുടെയും എന്‍ജിനുകള്‍ക്ക് ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചിട്ടില്ല എന്നതു പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണ്. മാരുതിക്കു വേണ്ടി ടര്‍ബോചാര്‍ജര്‍ നിര്‍മിക്കുന്നത് ടര്‍ബോ എനര്‍ജി ലിമിറ്റഡാണ്. ഈ കമ്പനിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും ചെറിയ ടര്‍ബോ സന്നാഹമായിരിക്കുമിത്.
ഈ എന്‍ജിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും ഘടിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications








