മാരുതി ആള്‍ട്ടോ ഓട്ടോമാറ്റിക് ലോഞ്ച് അടുത്തു

Written By:

ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് പതിപ്പിനു വേണ്ട ഇന്ത്യ കാത്തിരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒന്നും തന്നെയില്ല. കെ10 കാറുകളില്‍ ഏറ്റവും ഉയര്‍ന്ന പതിപ്പായിട്ടാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച വാഹനം ഇടം പിടിക്കുക. ഈ വേരിയന്റിന്റെ ലോഞ്ച് അടുത്തു തന്നെ സംഭവിക്കുമെന്നാണ് പുതിയ സൂചനകള്‍.

നവംബര്‍ മാസത്തില്‍ ആള്‍ട്ടോ കെ10 ഓട്ടോമാറ്റിക് വരുമെന്ന് ചില ഊഹാധിഷ്ഠിത റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Maruti To Launch The Much-Awaited Alto K10 Automatic In India

മാരുതി സുസൂക്കി സെലെരിയോയില്‍ കാണുന്ന ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ തന്നെയായിരിക്കും ആള്‍ട്ടോ കെ10 മോഡലിലും ചേര്‍ക്കുക.

രാജ്യത്തെ വോള്യം വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങളിലൊന്നാണ് കെ10 മോഡല്‍. 3.15 ലക്ഷത്തിനും 3.31 ലക്ഷത്തിനും ഇടയിലാണ് ആള്‍ട്ടോ കെ10 മോഡലിന്റെ വില.

2010ല്‍ വിപണിയിലെത്തിയ ആള്‍ട്ടോ കെ10 മോഡലുകള്‍ ഇതുവരെ 4.3 ലക്ഷം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ മൊത്തത്തില്‍ ഇന്നുവരെ 26 ലക്ഷത്തിലധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നു.

English summary
India's largest car manufacturer, Maruti Suzuki, will launch the New version of the Alto K10 next month.
Story first published: Thursday, October 23, 2014, 17:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark