മാരുതി സുസൂക്കി സിയാസ് കേരളത്തില്‍
മാരുതി സുസൂക്കി സിയാസ് കേരളത്തിലെത്തി. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.40 ലക്ഷത്തിലാണ് വേരിയന്റുകളുടെ വില തുടങ്ങുന്നത്.
കേരളത്തില്‍ നിന്ന് സിയാസിന്റെ മൊത്തം വില്‍പനയുടെ പത്ത് ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെമ്പാടുമായി വര്‍ഷത്തില്‍ 60,000 മുതല്‍ 70,000 വരെ സിയാസ് മോഡലുകള്‍ വിറ്റഴിക്കാനാണ് മാരുതിയുടെ പദ്ധതിയെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൊച്ചി എക്‌സ്‌ഷോറൂം നിരക്കുകള്‍ പ്രകാരം 7.40 ലക്ഷത്തിലാണ് വാഹനത്തിന്റെ പെട്രോള്‍ വേരിയന്റിന്റെ വില തുടങ്ങുന്നത്. 9.03 ലക്ഷത്തില്‍ പെട്രോള്‍ വേരിയന്റ് വിലകള്‍ അവസാനിക്കുന്നു. ഡീസല്‍ പതിപ്പുകള്‍ക്ക് 8.47 ലക്ഷത്തില്‍ വില തുടങ്ങുന്നു. 10.26 ലക്ഷത്തില്‍ അവസാനിക്കുകയും ചെയ്യുന്നു.

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് സിയാസിലുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും മാരുതി സിയാസില്‍ ഘടിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ 91 കുതിരശക്തിയും ഡീസല്‍ എന്‍ജിൻ 89 കുതിരശക്തിയും ഉൽപാദിപ്പിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്ത് വിപണിയില്‍ ലഭിക്കും.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നുള്ളതാണ്. ഏറ്റവുമുയര്‍ന്ന വേരിയന്റില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍വ്യൂ കാമറ, തുകല്‍ അപ്‌ഹോള്‍സ്റ്ററി, കീലെസ് എന്‍ട്രി, റിയര്‍ സണ്‍ഷേഡ് തുടങ്ങിയ സന്നാഹങ്ങള്‍ അധികമായുണ്ട്.


Click it and Unblock the Notifications