വളര്‍ച്ച ഇരട്ടസംഖ്യയിലെത്തിക്കാന്‍ മാരുതി

By Santheep

മെയ് മാസത്തെ വില്‍പനക്കണക്കുകള്‍ വളരെ മികച്ചതായിരുന്നു മാരുതി സംബന്ധിച്ച്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചയെ അപേക്ഷിച്ച് 16.2 ശതമാനം വളര്‍ച്ചയാണ് മാരുതിക്ക് കഴിഞ്ഞ മാസം ലഭിച്ചത്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി സാമ്പത്തികമാന്ദ്യത്തില്‍ കഴിഞ്ഞിരുന്ന വിപണിയില്‍ ഒരുണര്‍വിന്റെ ലക്ഷണം പൊതുവില്‍ കാണാനുണ്ട്. പുതിയ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും മറ്റും പ്രവര്‍ത്തനതലത്തിലെത്തിയാല്‍ ഓട്ടോവിപണിയുടെ ഭാവിയെക്കുറിച്ച് ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ കഴിയൂ. എന്നിരിക്കിലും, ഇതൊരു പ്രതീക്ഷാനിര്‍ഭരമായ തുടക്കം തന്നെയാണ്.

മാരുതിയെ സംബന്ധിച്ച് നടപ്പുവര്‍ഷം പ്രതീക്ഷിക്കാന്‍ ഒരുപാടുണ്ട്. പുതിയ ചില വാഹനങ്ങള്‍ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ് ഈ വര്‍ഷം. ഇവയോടുള്ള ഉപഭോക്താക്കളുടെ പ്രതികരണം അനുകൂലമായാല്‍ വില്‍പനയില്‍ ഒരു വന്‍ കുതിച്ചുകയറ്റം തന്നെ സംഭവിച്ചേക്കാം.

Maruti Looking At Double Digit Growth This Financial Year

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വളര്‍ച്ചാനിരക്ക് ഇരട്ടസംഖ്യയിലെത്തിക്കാനാണ് മാരുതിയുടെ പദ്ധതി. ഇത് നടപ്പാകും എന്നു തന്നെയാണ് മാരുതിയുടെ വാക്കുകളിലെ ആത്മവിശ്വാസം ധ്വനിപ്പിക്കുന്നത്.

ഈയിടെ ലോഞ്ച് ചെയ്ത സെലെരിയോ ഹാച്ച്ബാക്ക് മികച്ച നിലയില്‍ തന്നെ മുന്നേറുന്നുണ്ട്. ചില പുതിയ തന്ത്രപരമായ നീക്കങ്ങള്‍ കൂടി ഈ വാഹനത്തിനു മീതെ നടപ്പാക്കാനുണ്ട്. ഇത് വാഹനത്തിന്റെ വില്‍പന ഇനിയും വര്‍ധിപ്പിക്കും.

സിയാസ് എന്ന പേരില്‍ വിപണിയിലെത്താനിരിക്കുന്ന സെഡാനാണ് മാരുതിക്ക് ഏറെ പ്രതീക്ഷയുള്ള ഒരു വാഹനം. കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ മിനി ട്രക്കും ഈ വര്‍ഷം തന്നെ വിപണിയിലെത്തും.

More from DriveSpark

Article Published On: Sunday, June 15, 2014, 12:37 [IST]
English summary
India's number one automaker recorded year-on-year sales growth of 16.2 percent in the month of May, the best growth in the last year-and-a-half.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X