മാരുതിയെ പിന്തള്ളി നിസ്സാന്‍ രണ്ടാം സ്ഥാനത്തേക്ക്!

നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തേക്ക്. മാരുതി സുസൂക്കിയായിരുന്നു ഈ സ്ഥാനം ദീര്‍ഘകാലമായി കൈയടക്കിയിരുന്നത്.

ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കാറുകള്‍ കയറ്റുമതി ചെയ്യുന്നത് കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ആണ്.

Maruti loses to Nissan as second largest car exporter of India

മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍ എന്നീ കാറുകളാണ് നിസ്സാന്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് അയയ്ക്കുന്നത്. ചെന്നൈയിലെ ഒറഗഡം പ്ലാന്റിലാണ് കാറുകളുടെ നിര്‍മാണം നടക്കുന്നത്. റിനോ നിസ്സാന്‍ കൂട്ടുകെട്ടില്‍ വളരെ സന്നാഹപ്പെട്ട പ്ലാന്റാണ് ചെന്നൈയിലുള്ളത്.

ചെന്നൈയില്‍ നിന്ന് പോകുന്ന കാറുകള്‍ യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ തുടങ്ങിയ ഇടങ്ങളിലേക്കെത്തുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി നിസ്സാന്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചത് 94,931 വാഹനങ്ങളാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 15,000ത്തോളം അധികമാണ്.

കഴിഞ്ഞ വര്‍ഷം മാരുതി സുസൂക്കി കയറ്റിവിട്ടത് 95,526 വാഹനങ്ങളാണെങ്കില്‍ ഇത്തവണ അത് 80,867 യൂണിറ്റായി കുറഞ്ഞു.

മാരുതിയുടെ കാറുകള്‍ യൂറോപ്പ് അടക്കമുള്ള വിപണികളിലെ നിയമപരമായ ആവശ്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലം അധികം കയറ്റി അയയ്ക്കുന്നില്ല എന്നാണറിയുന്നത്.

More from DriveSpark

Article Published On: Thursday, February 13, 2014, 16:23 [IST]
English summary
Nissan Motor India Private Limited has overtaken Maruti Suzuki India Limited to occupy second place in passenger car exporters market in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X