ഗവണ്‍മെന്റ് പറഞ്ഞാല്‍ സുരക്ഷ കൂട്ടാമെന്ന് മാരുതി

By Santheep

ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മാരുതി സുസൂക്കി സ്വിഫ്റ്റ് പരാജയപ്പെട്ടത് വന്‍ വാര്‍ത്തയായി മാറിയിരുന്നു. പൂജ്യം റേറ്റിങ്ങാണ് എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ സ്വിഫ്റ്റിന് ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ് സ്വിഫ്റ്റ് എന്നത് സംഗതിയുടെ ഗൈരവം വര്‍ധിപ്പിച്ചു. എന്നാല്‍, രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും അനുസരിച്ചാണ് തങ്ങള്‍ കാറുകളിറക്കുന്നതെന്നാണ് മാരുതി പ്രതികരിച്ചത്.

പുതിയ ചില വാര്‍ത്തകള്‍ പറയുന്നത്, മാരുതി സുരക്ഷാ സംവിധാനങ്ങള്‍ കൂട്ടാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നാണ്. ഇതിന് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതുണ്ടെന്നും മാരുതി പറയുന്നു.

Maruti Ready To Change Safety Norms, Maruti Executive Director

ഇന്ത്യയിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് തങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതെന്ന് മാരുതി സുസൂക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി ചൂണ്ടിക്കാട്ടുന്നു. അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങളെ ആധാരമാക്കിയാണ് ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റ് നടന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുക രാജ്യത്തെ ഗവണ്‍മെന്റിനാണ്. സുരക്ഷാമാനദണ്ഡങ്ങളുയര്‍ത്തി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. ഏതെങ്കിലും ഒരു കാര്‍നിര്‍മാതാവിനു മാത്രമായി സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വേഗതാപരിധിയെ ആധാരമാക്കിയാണ് വാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതെന്ന് നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് (നാട്രിപ്) തലവന്‍ നിതിന്‍ ആര്‍ ഗോകാണ്‍ പറയുന്നു. ഗ്ലോബല്‍ എന്‍സിഎപി നടത്തിയത് മണിക്കൂറില്‍ 64 കിമി വേഗതയിലുള്ള ടെസ്റ്റാണ്. ഇന്ത്യന്‍ കാറുകള്‍ക്ക് യോജിച്ചത് 56 കിലോമീറ്റര്‍ വേഗതയിലുള്ള ടെസ്റ്റാണ്.

അതെസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍, സുരക്ഷിതത്വം കുറഞ്ഞ കാറുകളില്‍ത്തന്നെ ഇന്ത്യാക്കാര്‍ ഇനിയും കുറെ വര്‍ഷങ്ങള്‍ കൂടി സഞ്ചരിക്കേണ്ടതായിവരും!

More from DriveSpark

Article Published On: Monday, December 1, 2014, 13:47 [IST]
English summary
Maruti Ready To Change Safety Norms, Maruti Executive Director.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X