മാരുതി സിയാസ് തിരിച്ചുവിളിച്ചു

By Santheep

മാരുതി സുസൂക്കി സിയാസ് സെഡാന്‍ തിരിച്ചുവിളിച്ചു. സിയാസിന്റെ 3,796 യൂണിറ്റാണ് മാരുതി തിരിച്ചുവിളിച്ചിട്ടുള്ളത്.

ക്ലച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിരിച്ചുവിളി നടത്തുന്നത്. നവംബര്‍ 7 വരെ നിര്‍മിച്ച സിയാസ് മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.

Maruti recalls Ciaz to replace clutch part

തകരാറുള്ള ഭാഗങ്ങള്‍ കമ്പനി സ്വന്തം ചെലവില്‍ മാറ്റി നല്‍കും. ഉപഭോക്താക്കളുമായി മാരുതി ഡീലര്‍മാര്‍ ബന്ധപ്പെടുമെന്നാണറിയുന്നത്.

മാരുതി നടപ്പുവര്‍ഷം നടത്തുന്ന മൂന്നാമത്തെ തിരിച്ചുവിളിയാണിത്. എര്‍റ്റിഗ, സ്വിഫ്റ്റ്, ഡിസൈര്‍ എന്നീ മോഡലുകളാണ് ആദ്യം തിരിച്ചുവിളിക്കപ്പെട്ടത്. സെപ്തംബര്‍ മാസത്തില്‍ ഡിസൈര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചു.

ഒക്ടോബര്‍ മാസത്തിലാണ് സിയാസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ തുടക്കവില.

More from DriveSpark

Article Published On: Monday, December 1, 2014, 15:38 [IST]
English summary
Maruti recalls Ciaz to replace clutch part.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X