4,100 ജിപ്‌സികള്‍ ഇന്ത്യന്‍ പട്ടാളത്തിലേക്ക്

Written By:

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കിയുടെ ജിപ്‌സി ചെറു എസ്‌യുവി മോഡലിന് ഇന്ത്യന്‍ പട്ടാളത്തില്‍ നിന്ന് വന്‍ ഓര്‍ഡര്‍ ലഭിച്ചു. മൊത്തം 4100 ജിപ്‌സി മോഡലുകളാണ് പട്ടാളത്തിന് വേണ്ടത്. 2012ലാണ് ജിപ്‌സിക്കുവേണ്ട് ഇത്തരമൊരു വന്‍ ഓര്‍ഡര്‍ മുമ്പ് ലഭിച്ചിട്ടുള്ളത്. അന്ന് 1000 ജിപ്‌സികള്‍ പട്ടാളത്തില്‍ ചേര്‍ന്നു.

നിലവില്‍ ഇന്ത്യന്‍ പട്ടാളത്തിനു വേണ്ടി മാത്രമാണ് ജിപ്‌സി മോഡലുകള്‍ നിര്‍മിക്കപ്പെടുന്നത്. 1991ലാണ് ആര്‍മി ആദ്യമായി ഈ വാഹനം വാങ്ങുന്നത്. ഇതുവരെയായി 31,000 ജിപ്‌സി മോഡലുകള്‍ പട്ടാളത്തിലെത്തിയിട്ടുണ്ട്.

Gypsys

പട്ടാളത്തിനു വേണ്ടി പ്രത്യേകം നിര്‍മിക്കുന്നവയാണ് ഈ ജിപ്‌സികള്‍. എന്‍ജിന്‍ സവിശേഷതകളടക്കം നിരവധി ഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടാണ് ഇവ പട്ടാളത്തിലെത്തുന്നത്.

ജിപ്‌സി മോഡലില്‍ ഇന്ത്യന്‍ പട്ടാളം തുടര്‍ച്ചയായി വിശ്വാസമര്‍പിക്കുന്നതില്‍ മാരുതിക്കുള്ള സന്തോഷം അറിയിക്കുന്നു കമ്പനിയുടെ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ആര്‍എസ് കല്‍സി.

കണ്‍വോയ് ലൈറ്റുകള്‍, ആയുധങ്ങള്‍ ഘടിപ്പിക്കാനുള്ള ഇടങ്ങള്‍, മുന്നിലും പിന്നിലും വലിച്ചുകൊണ്ടുപോകാനാവശ്യമായ ഹുക്കുകള്‍ തുടങ്ങി നിരവധി സന്നാഹങ്ങള്‍ പട്ടാള ജിപ്‌സികള്‍ക്കുണ്ട്.

എയര്‍ ഫോഴ്‌സ്, നേവി, ബിഎസ്എഫ് തുടങ്ങിയ മറ്റു സേനകളും ജിപ്‌സികള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

കൂടുതല്‍... #maruti gypsy #maruti
English summary
Maruti Receives Order For 4,100 Gypsys
Story first published: Tuesday, December 9, 2014, 10:59 [IST]
Please Wait while comments are loading...

Latest Photos