സെമി ഓട്ടോമാറ്റിക് സെലെരിയോയുടെ കാത്തിരിപ്പ് കുറയും

By Santheep

സെലെരിയോ കാറിന്റെ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പുകളുടെ കാത്തിരിപ്പുസമയം കുറച്ചുകൊണ്ടുവരാന്‍ മാരുതി സുസൂക്കി നടപടികളെടുക്കുന്നു. ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നറിയപ്പെടുന്ന ഈ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നിര്‍മിച്ചു കിട്ടാന്‍ സമയമെടുക്കുന്നതാണ് പ്രശ്‌നം. ഇറ്റാലിയന്‍ കമ്പനിയായ മാഗ്നറ്റി മാരല്ലിയാണ് മാരുതിക്ക് സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

നിലവില്‍ മാസത്തില്‍ 3500 യൂണിറ്റ് സെമി ഓട്ടോമാറ്റിക് സെലെരിയോകളാണ് നിര്‍മിക്കുന്നത്. ഇത് 5000 ആക്കി ഉയര്‍ത്താനാണ് മാരുതി ശ്രമിക്കുന്നത്. ഇതിനായ മാഗ്നറ്റി മാരല്ലിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കമ്പനി.

Maruti to cut waiting period for its AMT models

സെലെരിയോ ലോഞ്ച് ചെയ്ത ആദ്യമാസങ്ങളില്‍ കാത്തിരിപ്പുസമയം 7 മാസത്തിലധികമായിരുന്നു. ഒസെമി ഓട്ടോമാറ്റിക് പതിപ്പിന് വലിയ ഡിമാന്‍ഡുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല മാരുതി. ഇപ്പോഴത്തെ കാത്തിരിപ്പുസമയം മൂന്നു മാസത്തിന്റെ ചുറ്റുവട്ടത്താണ്. ഇത് ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മാഗ്നറ്റി മാരല്ലിയില്‍ നിന്ന് ട്രാന്‍സ്മിഷന്‍ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയാണ് മാരുതി നിലവില്‍. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുന്നുണ്ട് മാഗ്നറ്റി ഇപ്പോള്‍. ഗുഡ്ഗാവില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ ട്രാന്‍സ്മിഷന്‍ കിറ്റുകള്‍ ലഭ്യമായിത്തുടങ്ങും. വിലയിലും മാറ്റം വരും. ഇതിന് കുറച്ചുമാസങ്ങള്‍ കൂടിയെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ആള്‍ട്ടോ കെ10 അടക്കമുള്ള മറ്റു മോഡലുകളിലും സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കാനുള്ള പദ്ധതികള്‍ നീക്കുന്നുണ്ട് മാരുതി.

More from DriveSpark

Article Published On: Sunday, November 2, 2014, 9:45 [IST]
English summary
The Celerio with the AMT system, when it was launched had an initial waiting period of seven to eight months, and later dropped to three to four months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X