മാരുതി ട്രക്കുകള്‍ക്കായി പുതിയ വില്‍പനാശൃംഘല

By Santheep

ചെറു വാണിജ്യവാഹനങ്ങളുടെ വില്‍പനയ്ക്കായി മാരുതി പുതിയൊരു വില്‍പനാശൃംഘല രൂപപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാറുകള്‍ വില്‍ക്കുന്ന ഷോറൂമുകളില്‍ എല്‍സിവികള്‍ വിലപനയ്ക്ക് വെക്കാന്‍ കഴിയില്ല എന്നാണ് കമ്പനി തിരിച്ചറിയുന്നത്. തികച്ചും വ്യത്യസ്തമായ ഉപഭോക്തൃസമൂഹങ്ങളെയാണ് കാറുകളും ചെറുവാണിജ്യവാഹനങ്ങളും ലക്ഷ്യം വെക്കുന്നത് എന്നതാണ് കാര്യം.

അടുത്ത വര്‍ഷത്തിലാണ് മാരുതിയുടെ ആദ്യത്തെ എല്‍സിവി വിപണിയിലെത്തുക. പിന്നാലെ നിരവധി മോഡലുകള്‍ ആസുത്രണം ചെയ്യുന്നുണ്ട് കമ്പനി.

സുസൂക്കി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് മാരുതി എല്‍സിവി വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഒരു സിഎന്‍ജിന്‍ പതിപ്പും വിപണിയിലെത്തിക്കും.

Maruti To Set Up Separate Network For LCV Sales

സുസൂക്കി കാരി എന്ന പേരില്‍ ചില വിപണികളില്‍ വില്‍പനയിലുള്ള മിനി ട്രക്ക് മോഡലിനെ ആധാരമാക്കിയാണ് ഇന്ത്യയിലെ ട്രക്ക് മോഡല്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. പാകിസ്താന്‍, ഇന്തോനീഷ്യ, ചൈന എന്നീ വിപണികളില്‍ ഈ വാഹനം വില്‍പനയിലുണ്ട്.

ടാറ്റ ഏസ്, മഹീന്ദ്ര മാക്‌സിമോ, പിയാജിയോ ആപെ, അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് തുടങ്ങിയ വാഹനങ്ങളുമായാണ് മാരുതി ട്രക്ക് മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, December 23, 2014, 17:02 [IST]
English summary
Maruti To Set Up Separate Network For LCV Sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X