ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാര്‍ ആള്‍ട്ടോ
മാരുതി സുസൂക്കി ആള്‍ട്ടോ ഹാച്ച്ബാക്ക് വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക്. 2013ല്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ സ്വന്തമാക്കി. ആള്‍ട്ടോ, 800സ കെ10 എന്നീ പേരുകളില്‍ വില്‍ക്കുന്ന കാറുകളെ ഒരുമിച്ച് പരിഗണിക്കുമ്പോഴാണ് വില്‍പനയുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തുന്നത്.
ആള്‍ട്ടോ റെയ്ഞ്ച് കാറുകള്‍ക്ക് നിര്‍ണായകമായ വില്‍പനയിടിവ് സംഭവിച്ച വര്‍ഷമായിരുന്നു 2013 എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ആള്‍ട്ടോയുടെ ആഗോള എതിരാളികള്‍ പലരും ഇതിനെക്കാള്‍ ഭീകരമായ വില്‍പനാമാന്ദ്യം അനുഭവിക്കുകയായിരുന്നു എന്നതുകൂടി ഇതോടൊപ്പം പറണം. മാരുതിയുടെയും ഏറ്റവും കൂടുതല്‍ വിറ്റ മറ്റ് കാറുകളുടെയും വിവരങ്ങള്‍ താഴെ വായിക്കാം.

2013ല്‍ 265,77 മാരുതി ആള്‍ട്ട് റെയ്ഞ്ച് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് ആള്‍ട്ടോ വാഹനങ്ങളുടെ ഏറ്റവും മികച്ച വില്‍പനാ കണക്കല്ല. 2010ല്‍ 311,000 ആള്‍ട്ടോകള്‍ വിറ്റഴിച്ച ചരിത്രം മാരുതിക്കുണ്ട്.

മാരുതി ആള്‍ട്ടോ
വില്‍പന - 265,777
2012ലെ വില്‍പനയെക്കാള്‍ 7.3 ശതമാനം ഇടിവ്.

ടൊയോട്ട അക്വ (ജപ്പാന്‍)
വില്‍പന - 2,62,367
ഇടിവ് - 1.58 ശതമാനം

ഫോക്‌സ്‌വാഗണ്‍ ഗോള്‍ (ബ്രസീല്‍)
വില്‍പന - 2,55,057
ഇടിവ് - 12 ശതമാനം

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് (ജര്‍മനി)
വില്‍പന - 2,44,249
വളര്‍ച്ച - 1.47 ശതമാനം

കീ കാര്‍ ഹോണ്ട എന്‍-ബോക്‌സ് (ജപ്പാന്‍)
വില്‍പന - 2,34,995
വളര്‍ച്ച - 11.3 ശതമാനം

കീ കാര്‍ ദെയ്ഹാട്‌സു മൂവ് (ജപ്പാന്‍)
വില്‍പന - 2,05,333
വളര്‍ച്ച - 40.6 ശതമാനം


Click it and Unblock the Notifications








