മാരുതി സെലെരിയോ ഗ്രീന്‍ വിപണിയില്‍
മാരുതി സുസൂക്കി സെലെരിയോയുടെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തി. സെലെരിയോ ലോഞ്ച് ചെയ്ത് മൂന്നു മാസത്തിനകം തന്നെ സിഎന്‍ജി പതിപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാരുതി നിര്‍ബന്ധിതമാകുകയായിരുന്നു.
മാരുതി സുസൂക്കി ഗ്രീന്‍ എന്നാണ് സെലെരിയോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനു പേര്. വിഎക്‌സ്‌ഐ വേരിയന്റില്‍ മാത്രമേ ഈ പതിപ്പ് ലഭ്യമാകൂ. സെലെരിയോ ഗ്രീന്‍ സിഎന്‍ജി പതിപ്പിനെ അടുത്തറിയാം താഴെ ചിത്രത്താളുകളില്‍.

സെലെരിയോ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിനെക്കുറിച്ച് അടുത്ത താള്‍ മുതല്‍ വായിക്കുക.

സെലെരിയോ ഗ്രീന്‍ എന്ന പേരിലറിയപ്പെടുന്ന സിഎന്‍ജി പതിപ്പിന്റെ എന്‍ജിന്‍ കരുത്ത് സാധാരണ പതിപ്പിനെക്കാള്‍ കുറവായിരിക്കും സിഎന്‍ജി മോഡില്‍ ഓടിക്കുമ്പോള്‍. 68 കുതിരശക്തി 58 കുതിരശക്തിയായി കുറയും.

മാരുതിയുടെ പേറ്റന്റിലുള്ള ഐജിപിഐ സിസ്റ്റത്തിലാണ് സെലെരിയോ ഗ്രീന്‍ വിപണിയിലെത്തുന്നത്. മാരുതി വാഗണ്‍ ആര്‍, എര്‍റ്റിഗ എന്നീ വാഹനങ്ങളില്‍ ഈ സാങ്കേതികത പ്രയോഗിക്കുന്നുണ്ട്. എന്‍ജിനിലേക്ക് സിഎന്‍ജി കടത്തിവിടുന്നതിനെ ഫലപ്രദമായി നിയന്ത്രിക്കുന്നു ഇത്. സിഎന്‍ജി, പെട്രോള്‍, ഡ്യുവല്‍ മോഡുകളില്‍ വാഹനം ഓടിക്കാം.

മാരുതി അവകാശപ്പെടുന്നതു പ്രകാരം സിഎന്‍ജി കിലോഗ്രാമിന് 31.79 കിലോമീറ്റര്‍ മൈലേജ് പകരാന്‍ വാഹനത്തിന് സാധിക്കും. സെലെരിയോയുടെ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതാണ്.

ഓട്ടോമാറ്റിക് പതിപ്പിനോടൊപ്പം സിഎന്‍ജി ചേര്‍ത്തിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. സെലെരിയോ ഓട്ടോമാറ്റിക്കിന് ഉയര്‍ന്ന ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്. വേരിയന്റുകള്‍ തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുക എന്നതും സിഎന്‍ജി പതിപ്പിന്റെ തിരക്കിട്ടുള്ള വരവിന്റെ ഉദ്ദേശ്യമാണ്. 5 സ്പീഡ് മാന്വല്‍ ട്രാന്‍മിഷന്‍ ഘടിപ്പിച്ചാണ് സെലെരിയോ എത്തുന്നത്.

സെലെരിയോ സിഎന്‍ജി പതിപ്പ് സാധാരണ പതിപ്പിനെ അപേക്ഷിച്ച് വ്യത്യസ്തമായ ഡ്രൈവിംഗ് ഡൈനമിക്‌സിലാണ് വരുന്നത്. സിഎന്‍ജി സിലിണ്ടറിന്റെ ഭാരമാണിതിനു കാരണം. കൂടിയ ഭാരം കൈകാര്യം ചെയ്യുന്നതിനായി സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

വില
മാരുതി സുസൂക്കി സിഎന്‍ജി പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 4.68 ലക്ഷം രൂപയാണ് വില. മുംബൈ എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 4.92 ലക്ഷം രൂപ വിലവരും.


Click it and Unblock the Notifications








