മാരുതി സെലെരിയോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ്
അടുത്തമാസം നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് പ്രതീക്ഷിക്കുന്ന സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിന് ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. ഇന്ത്യന്‍ നിര്‍മിത സെലെരിയോയാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലാണ് സെലെരിയോയ്ക്ക് 4 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിരിക്കുന്നത്. രണ്ട് എയര്‍ബാഗുകളോടു കൂടിയ സെലെരിയോ കാറാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ചുവടെ കാണാം. ചിത്രങ്ങള്‍ക്കൊടുവില്‍ ക്രാഷ് ടെസ്റ്റിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്.

മാരുതി സുസൂക്കി എ സ്റ്റാറിന് പകരക്കാരനായാണ് സെലെരിയോയെ വിപണിയിലെത്തിക്കുക.

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സന്നാഹവുമായി വരുന്നു എന്നത് മാരുതി സുസൂക്കി സെലെരിയോയെ കുറച്ചുനാളായി വാര്‍ത്തകളില്‍ നിറയ്ക്കുന്ന ഒരു സംഗതിയാണ്.

മികച്ച ഇന്ധനക്ഷമതയാണ് ഇതുവഴി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സാധാരണ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുകള്‍ക്കുണ്ടാകാറുള്ള അത്രയും വില ഈ വാഹനത്തിനുണ്ടാവുകയുമില്ല.

എ സ്റ്റാര്‍ അഭിമുഖീകരിച്ചിരുന്ന ഒരു വലിയ പ്രശ്‌നത്തിനാണ് ഇതുവഴി മാരുതി സുസൂക്കി പരിഹാരം കണ്ടിരിക്കുന്നത് എന്നുവേണമെങ്കില്‍ പറയാം. സ്ഥലസൗകര്യം കുറഞ്ഞ ഒരു ചെറുഹാച്ച്ബാക്കിന് താരതമ്യേന കൂടിയ വിലനല്‍കി വാങ്ങുവാന്‍ ആരും തയ്യാറായിരുന്നില്ല.

എ സ്റ്റാറിന്റെ മറ്റൊരു പോരായ്മമായി ചിലര്‍ ചൂണ്ടിക്കാട്ടുന്ന ഡിസൈന്‍ സൗന്ദര്യത്തിന്റെ പോരായ്മയും സെലെരിയോയില്‍ ആരോപിക്കാന്‍ കഴിയില്ല. സാധനം സ്റ്റൈലിഷ് ആണെന്ന് ആരും സമ്മതിക്കും.

ഓട്ടോമാറ്റിക് കാറുകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ഒരല്‍പം വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ കുറഞ്ഞ വിലയില്‍ മികച്ചൊരു വാഹനം സ്വന്തമാക്കാം. ഗിയർ ഷിഫ്റ്റ് മാത്രം ചെയ്താല്‍ മതി, ക്ലച്ച് പെഡല്‍ നിയന്ത്രണം ആവശ്യമില്ല എന്നതിനാല്‍ ഈ കാറും ഓട്ടോമാറ്റിക് കാറുകളുടേതിന് സമാനമെന്നു പറയാവുന്ന ഡ്രൈവിംഗ് അനായാസത നല്‍കും.

21 കിലോമീറ്റര്‍ മൈലേജ് നല്‍കും ഈ വാഹനമെന്ന് മാരുതി സുസൂക്കി അവകാശപ്പെടുന്നുണ്ട്.

സെലെരിയോയെ ഇന്ത്യയില്‍ നിരവധിയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

വാഹനത്തിന്റെ അവതരണം ദില്ലിയില്‍ നടന്നതിനു ശേഷം അധികം താമസിക്കാതെ തന്നെ ലോഞ്ച് നടക്കുമെന്നാണ് അറിയുന്നത്.

വളരെ താമസിക്കാതെ തന്നെ ഈ വാഹനത്തിന് ഒരു ഡീസല്‍ പതിപ്പും എത്തിച്ചേരും.
മാരുതി സുസൂക്കി സെലെരിയോ ക്രാഷ് ടെസ്റ്റ് വീഡിയോ
മാരുതി സുസൂക്കി സെലെരിയോ ക്രാഷ് ടെസ്റ്റ് വീഡിയോ


Click it and Unblock the Notifications








