മാരുതി സെലെരിയോ ലോഞ്ച് ചെയ്തു

മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. വിപണിയില്‍ നിന്ന് നേരത്തെ പിന്‍വലിക്കപ്പെട്ട എ-സ്റ്റാര്‍ ഹാച്ച്ബാക്കിന് പകരം വരുന്നതാണ് ഈ ചെറുകാര്‍.

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ അടക്കം നിരവധി പുതിയ സവിശേഷതകളുമായാണ് മാരുതി സുസൂക്കി സെലെരിയോ വിപണിയിലെത്തുന്നത്. വിലയും മറ്റ് വിശദാംശങ്ങളും താഴെ വായിക്കുക.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

എ സ്റ്റാറിന് പകരക്കാരനായെത്തുന്ന സെലെരിയോ ഹാച്ച്ബാക്ക് അന്താരാഷ്ട്ര വിപണിയിലേക്കും നീങ്ങും. ഇന്ത്യയില്‍ നിര്‍മിച്ച് പുറംനാടുകളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുക.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.9 ലക്ഷത്തിനും 4.96 ലക്ഷത്തിനും ഇടയിലാണ് സെലെരിയോ വില കണ്ടിരിക്കുന്നത്.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

1 ലിറ്റര്‍ കെ സീരീസ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 67 കുതിരശക്തി പകരുന്നു ഈ പെട്രോള്‍ എന്‍ജിന്‍. ചക്രവീര്യം 90 എന്‍എം.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോമേറ്റഡ് ഗിയര്‍ബോക്‌സ് ആവശ്യമുള്ളവര്‍ക്ക് എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ വേരിയന്റുകളില്‍ ഘടിപ്പിച്ചു നല്‍കും.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

ട്വിന്‍ എയര്‍ബാഗുകളും എബിഎസ്സുമാണ് സുരക്ഷാസംവിധാനങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ടത്. ഇത് ഏറ്റവുമുയര്‍ന്ന വേരിയന്റായ സെഡ്എക്‌സ്‌ഐ ഓപ്ഷന്‍ ട്രിമ്മിലാണ് ലഭിക്കുക.

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

ലിറ്ററിന് 23.01 കിലോമീറ്റര്‍ മൈലേജ് ലഭിക്കും

മാരുതി സുസൂക്കി സെലെരിയോ ചിത്രങ്ങൾ

എല്ലാ വേരിയന്റുകളിലും പവര്‍ സ്റ്റീയറിംഗ് നല്‍കിയിട്ടുണ്ട്.

വില (മാന്വൽ ട്രാൻസ്മിഷൻ)

വില (മാന്വൽ ട്രാൻസ്മിഷൻ)

  • എൽഎക്സ്ഐ 5 മാന്വൽ ട്രാൻസ്മിഷൻ: 3.9 ലക്ഷം
  • വിഎക്സ്ഐ 5 മാന്വൽ ട്രാൻസ്മിഷൻ: 4.2 ലക്ഷം
  • സെഡ്എക്സ്ഐ 5 മാന്വൽ ട്രാൻസ്മിഷൻ: 4.5 ലക്ഷം
  • സെഡ്എക്സ്ഐ (ഓപ്ഷണൽ) 5 മാന്വൽ ട്രാൻസ്മിഷൻ: 4.96 ലക്ഷം
  • വില (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ)

    വില (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ)

    • എൽഎക്സ്ഐ ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷൻ: 4.29 ലക്ഷം
    • വിഎക്സ്ഐ ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷൻ: 4.59 ലക്ഷം
    • അളുവുതൂക്കങ്ങൾ

      അളുവുതൂക്കങ്ങൾ

      • 3600 എംഎം നീളം
      • 2425 എംഎം വീൽബേസ്
      • 235 ലിറ്റർ ബൂട്ട് സ്പേസ്
      • സ്വിഫ്റ്റ് ഹാച്ച്ബാക്കിനോളെ തന്നെ വീൽബേസുണ്ട് സെലെരിയോയ്ക്ക്. സ്വിഫ്റ്റിനെക്കാൾ ഉയർന്ന ബൂട്ട് സ്പേസ് നൽകുന്നതായും കാണാം.

        നിറങ്ങൾ

        നിറങ്ങൾ

        • സൺഷൈൻ റേ
        • സെരുലീൻ ബ്ലൂ
        • കേവ് ബ്ലാക്
        • ബ്ലേസിംഗ് റെഡ്
        • പേൾ ആർക്ടിക്
        • വൈറ്റ് ഗ്ലിസ്റ്റനിംഗ് ഗ്രേ
        • സിൽക്കി സിൽവർ
        • ആദ്യം പറഞ്ഞ മൂന്നെണ്ണം മാരുതി കാറുകളിൽ ഏതിലും ലഭ്യമല്ല നിലവിൽ.

          മാരുതി സുസൂക്കി സെലെരിയോ

          ഇലക്ട്രികമായി ക്രമീകരിക്കാവുന്ന ഔട്സൈഡ് മിറർ, ബ്ലൂൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സന്നാഹങ്ങൾ ഏറ്റവും ഉയർന്ന വേരിയൻരുകളിൽ ലഭിക്കും.

More from DriveSpark

Article Published On: Thursday, February 6, 2014, 15:00 [IST]
English summary
Maruti Suzuki has launched the Celerio hatchback in India at the 2014 Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X