മാരുതി സെലെരിയോ ബുക്കിംഗ് 35,000 കടന്നു

മാരുതി സുസൂക്കിയുടെ എ-സ്റ്റാര്‍ ഹാച്ച്ബാക്കിന് പകരക്കാരനായി വന്ന സെലെരിയോ വലിയ തരംഗമാണ് രാജ്യത്തെ ഓട്ടോവിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ലോഞ്ചിനു ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും മികച്ച പ്രതികരണം ലഭിച്ചിട്ടുള്ള മറ്റൊരു കാറില്ല. പുതിയ വാര്‍ത്തകള്‍ മാരുതി സുസൂക്കി സെലെരിയോയുടെ ബുക്കിംഗ് 35,000 കടന്നതായി അറിയിക്കുന്നു!

കാറിന്റെ വില്‍പന വളരുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരെ ഇത് ആശങ്കയിലാക്കുന്നുണ്ട്. ബുക്കിംഗ് നിരക്കുയരുന്നതോടെ കാത്തിരിപ്പ് ദിനംപ്രതി ഉയരുകയാണ്.

Maruti Suzuki Celerio Passes 35000 Sales Mark

കാത്തിരിപ്പ് ഉയരുന്നതോടെ മറ്റ് വാഹനങ്ങളിലേക്ക് ചേക്കേറാനുള്ള പ്രവണത ഉപഭോക്താക്കളില്‍ വര്‍ധിക്കുമെന്നതാണ് സെലെരിയോ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.

സെലെരിയോയുടെ അര്‍ധ-ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിച്ച ഉര്‍ന്ന പതിപ്പിനാണ് ഏറ്റവും ആവശ്യക്കാരുള്ളത്. ഇത് മാരുതിയെത്തന്നെ അത്ഭുതപ്പെടുത്തിയ സംഗതിയാണ്. മൈലേജില്‍ ഒട്ടും കുറവ് വരുത്താതെ ഒരു ഓട്ടോമാറ്റിക് കാറിന്റേതിന് സമാനമായ സൗകര്യങ്ങള്‍ ലഭിക്കുമെന്നതാണ് നേട്ടം. സാധാരണ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷമുള്ളത്ര ഭാരം സെലെരിയോയിലെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനില്ല. ചെലവും കുറവാണ്.

സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മൈലേജ് പകരുന്ന കാറുകള്‍ ലിറ്ററിന് 25 കിലോമീറ്ററിന്റെ പരിസരത്താണുള്ളതെന്നോര്‍ക്കുമ്പോള്‍ ഇതൊരു വലിയ നേട്ടം തന്നെയാണ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Friday, April 11, 2014, 10:55 [IST]
English summary
Now Maruti suzuki is telling us they have passed the 35,000 marks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X