മാരുതി സിയാസിന് 10,000 ബുക്കിങ്
മാരുതി സുസൂക്കി സിയാസിൻറെ ബുക്കിങ് 10,000 കവിഞ്ഞതായി റിപ്പോർട്ട്. സെപ്തംബർ 3 മുതലാണ് ഈ വാഹനത്തിനുള്ള ബുക്കിങ് സ്വീകരിച്ചുതുടങ്ങിയത്.
വിപണിയിലെത്തി ഒരു വർഷത്തിനുള്ളിൽ സിയാസിൻറെ എമ്പതിനായിരം മോഡലുകൾ വരെ വിറ്റഴിക്കാൻ ലക്ഷ്യമിട്ടാണ് മാരുതിയുടെ നീക്കം. തൻറെ മുൻഗാമിയായ എസ്എക്സ്4-നെപ്പോലെ സിയാസ് ഒരു പരാജയമാവില്ലെന്ന് ഇതിനകം തന്നെ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6.99 ലക്ഷം രൂപയിലാണ് (പെട്രോള്‍ മോഡല്‍) സിയാസിൻറെ വില തുടങ്ങുന്നത്. ഡീസല്‍ മോഡലിന്റെ വില തുടങ്ങുന്നത് 8.04 ലക്ഷം രൂപയില്‍.

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് മാരുതി സിയാസില്‍ ഘടിപ്പിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 91 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ഡീസല്‍ എന്‍ജിന്റെ കരുത്ത് 89 കുതിരശക്തിയാണ്.
പെട്രോള്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്ത് വിപണിയില്‍ ലഭിക്കും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നുള്ളതാണ്.
ഏറ്റവുമുയര്‍ന്ന വേരിയന്റില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍വ്യൂ കാമറ, തുകല്‍ അപ്‌ഹോള്‍സ്റ്ററി, കീലെസ് എന്‍ട്രി, റിയര്‍ സണ്‍ഷേഡ് തുടങ്ങിയ സന്നാഹങ്ങള്‍ അധികമായുണ്ട്.


Click it and Unblock the Notifications