മാരുതി സുസൂക്കി സിയാസ് ദീപാവലിക്ക്
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസൂക്കി അവതരിപ്പിച്ച സിയാസ് സെഡാന്‍ കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം വിപണിയിലെത്തുന്നത് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. വാഹനത്തിന്റെ ഉല്‍പാദനരൂപം തയ്യാറായിട്ടുണ്ട്. വിപണിയിലേക്ക് വരുന്ന ഉത്സവസീസണില്‍, അതായത് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഈ വാഹനം വന്നെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
സിയാസ് സെഡാനു ശേഷം കുറെയേറെ മോഡലുകള്‍ മാരുതിയില്‍ നിന്നും വരാനുണ്ട്. ഏറ്റവുമടുത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നത് എസ്-ക്രോസ് ക്രോസ്സോവറാണ്. ഈ വാഹനം 2015 തുടക്കത്തില്‍ തന്നെ വിപണി പിടിക്കുമെന്നാണ് കരുതേണ്ടത്.

ദീപാവലിക്കാലത്ത് വാഹനങ്ങള്‍ വാങ്ങുന്നവര്‍ കൂടുതലാണ് ഇന്ത്യയില്‍. ഈ പ്രവണത ഏറ്റവുമധികമുള്ളത് ഉത്തരേന്ത്യന്‍ നാടുകളിലാണ്. വന്‍ ഡിസ്‌കൗണ്ടുകളും മറ്റും നല്‍കുവാന്‍ കാര്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നതിനാല്‍ ദക്ഷിണേന്ത്യക്കാരില്‍ പലരും കാര്‍വാങ്ങല്‍ ദീപാവലിക്കാലത്തേക്ക് മാറ്റുന്നു.
ഉല്‍പാദനം നിറുത്തിയ എസ്എക്‌സ്4 സെഡാന്റെ പകരക്കാരനായാണ് സിയാസ് എത്തിച്ചേരുന്നത്. എസ്എക്‌സ്4 വിപണിയില്‍ പരാജയമായിരുന്നു. ഈ ചരിത്രം സിയാസ് ആവര്‍ത്തിക്കില്ല എന്നുതന്നെയാണ് മാരുതി പ്രതീക്ഷിക്കുന്നത്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം വിപണിയിലെത്തും. ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്ന 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സിയാസിലുള്ളത്. എര്‍റ്റിഗയില്‍ ഘടിപ്പിച്ചിട്ടുള്ള 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും സിയാസില്‍ ചേര്‍ക്കും. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ചേക്കും.


Click it and Unblock the Notifications








