മാരുതി സുസൂക്കി സിയാസ് സെഡാന്‍ നിരത്തിലിറങ്ങി
മാരുതി സിയാസ് സെഡാന്‍ വിപണിയിലെത്തി. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6.99 ലക്ഷം രൂപയിലാണ് (പെട്രോള്‍ മോഡല്‍) വില തുടങ്ങുന്നത്. ഡീസല്‍ മോഡലിന്റെ വില തുടങ്ങുന്നത് 8.04 ലക്ഷം രൂപയില്‍.
കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രങ്ങളോടൊപ്പം.

ചിത്രങ്ങളിലൂടെ നീങ്ങുക.

1.4 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് മാരുതി സിയാസില്‍ ഘടിപ്പിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 91 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ഡീസല്‍ എന്‍ജിന്റെ കരുത്ത് 89 കുതിരശക്തിയാണ്.

പെട്രോള്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്ത് വിപണിയില്‍ ലഭിക്കും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നുള്ളതാണ്. ഈ രണ്ട് എന്‍ജിനുകളും നിലവില്‍ ഏര്‍റ്റിഗ എംപിവി മോഡലില്‍ ഉപയോഗിച്ചുവരുന്നുണ്ട്.

ഏറ്റവുമുയര്‍ന്ന വേരിയന്റില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍വ്യൂ കാമറ, തുകല്‍ അപ്‌ഹോള്‍സ്റ്ററി, കീലെസ് എന്‍ട്രി, റിയര്‍ സണ്‍ഷേഡ് തുടങ്ങിയ സന്നാഹങ്ങള്‍ അധിമായുണ്ട്. വിലനിലവാരം (ദില്ലി എക്‌സ്‌ഷോറൂം നിരക്കില്‍) അടുത്ത താളുകളില്‍.

മാരുതി സുസൂക്കി സിയാസ് പെട്രോൾ (മാന്വൽ ഗിയർബോക്സ്) വിലകൾ
മാരുതി സിയാസ് Vxi: Rs 6.99 ലക്ഷം
മാരുതി സിയാസ് Vxi+: Rs 7.55 ലക്ഷം
മാരുതി സിയാസ് Zxi: Rs 8.24 ലക്ഷം
മാരുതി സിയാസ് Zxi+: Rs 8.59 ലക്ഷം

മാരുതി സുസൂക്കി സിയാസ് പെട്രോൾ (ഓട്ടോമാറ്റിക് ഗിയർബോക്സ്) വിലകൾ
മാരുതി സിയാസ് Vxi+ AT: Rs 8.65 ലക്ഷം
മാരുതി സിയാസ് Zxi AT: Rs 9.34 ലക്ഷം

മാരുതി സുസൂക്കി സിയാസ് ഡീസല്‍ വിലകൾ
മാരുതി സിയാസ് Vdi: Rs 8.04 ലക്ഷം
മാരുതി സിയാസ് Vdi+: Rs 8.63 ലക്ഷം
മാരുതി സിയാസ് Zdi: Rs 9.45 ലക്ഷം
മാരുതി സിയാസ് Zdi+: Rs 9.8 ലക്ഷം


Click it and Unblock the Notifications