ഹോണ്ട സിറ്റിയെ നേരിടാന്‍ മാരുതി സിയാസ് നേരത്തെ വരും
മാരുതി സുസൂക്കി സിയാസ് സെഡാന്റെ വരവ് വിപണിയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ എസ്എക്‌സ്4നും പകരക്കാരനെന്ന ലേബലില്‍ സിയാസ് അവതരിപ്പിക്കപ്പെട്ടതിനു ശേഷം അഞ്ചാറുമാസം കടന്നുപോയി. സിയാസ് സെഡാന്‍ രാജ്യത്തേക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ എത്തിച്ചേരുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
ഉത്സവസീസണു മുമ്പുതന്നെ സിയാസ് സെഡാന്‍ വിപണി പിടിച്ചേക്കും. എസ്എക്‌സ്4ന്റെ അതേ സെഗ്മെന്റില്‍ ഇടംപിടിക്കുന്ന ഈ വാഹനം പ്രീമിയം വിഭാഗത്തില്‍ മാരുതിക്ക് ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
തികച്ചും ആധുനികമായ ഡിസൈനില്‍ വരുന്ന സിയാസ് ഉപഭോക്താക്കളുടെ ശ്രദ്ധ ഇതിനകം തന്നെ പിടിച്ചുപറ്റിയിട്ടുണ്ട്. മാരുതിയുടെ നിലവിലുള്ള ഏതു മോഡലിനെക്കാളും ആധുനികമാണ് സിയാസ്. എസ്എക്‌സ്4മായി തട്ടിച്ചുനോക്കുകയാണെങ്കില്‍ എല്ലാംകൊണ്ടും ഏറെ മുന്നേറിയ മോഡല്‍ എന്നുവിളിക്കാം സിയാസിനെ.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ സിയാസ് വിപണിയില്‍ ലഭിക്കും. എസ്എക്‌സ്4ല്‍ ഘടിപ്പിച്ചിരുന്ന അതേ എന്‍ജിനുകള്‍ തന്നെയായിരിക്കും ഈ വാഹനത്തിലുമുണ്ടായിരിക്കുക എന്നാണ് കരുതേണ്ടത്.
ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നിവരോടാണ് മാരുതി സുസൂക്കി സിയാസിന് വിപണിയില്‍ എതിരിടേണ്ടത്. ഹോണ്ട സിറ്റി പോലുള്ള വാഹനങ്ങളോട് എതിരിടാനുള്ള സംഗതികള്‍ സിയാസിലുണ്ടോ എന്നാണ് നമ്മള്‍ ഉറ്റുനോക്കേണ്ടത്.


Click it and Unblock the Notifications








