മാരുതി സുസൂക്കി സിയാസ് മൈലേജും മറ്റു വിവരങ്ങളും
മാരുതി സുസൂക്കി സിയാസ് ഒക്ടോബര്‍ മാസം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ മൈലേജ് അടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സ്റ്റുഡിയോ ചിത്രങ്ങളും മാരുതി പുറത്തുവിട്ടിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ആറ് വേരിയന്റുകളാണ് മാരുതി സിയാസ് സെഡാനുള്ളത്. ഇതില്‍ മൂന്നെണ്ണം പെട്രോള്‍ പതിപ്പുകളാണ്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ എന്നിങ്ങനെ. മൂന്ന് ഡീഡല്‍ വേരിയന്റുകളുടെ പേരുകള്‍ ഇപ്രകാരമാണ്: വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ. എല്ലാ വേരിയന്റുകളിലും ആന്റി ലോക്ക് ബ്രേക്കിങ് സന്നാഹമുണ്ട്.

സുസൂക്കി ഓഥന്റിക്‌സ് എന്ന പേരില്‍ 2013ലെ ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട കണ്‍സെപ്റ്റ് കാറിനെ ആധാരമാക്കിയാണ് സിയാസ് പ്രീമിയം സെഡാന്റെ നിര്‍മാണം.

ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ എന്നീ കിടിലന്‍ കാറുകളെ ഉള്‍ക്കൊള്ളുന്ന സെഗ്മെന്റിലേക്കാണ് സിയാസിന്റെ വരവ്. പ്രോജക്ടര്‍ ഹെഡ്‌ലാമ്പ് അടക്കമുള്ള സന്നാഹങ്ങള്‍ വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

സിയാസിന്റെ ബേസ് വേരിയന്റില്‍ പിന്‍കാബിന്‍ എസി വെന്റ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരിക്കും. ഇലക്ട്രികമായി ക്രമീകരിക്കാവുന്ന സെഡ് വ്യൂ മിററുകള്‍, മ്യൂസിക് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് എന്നിവയും ബേസ് പതിപ്പിലുണ്ടായിരിക്കും.

മിഡ് ലെവല്‍ വേരിയന്റുകളില്‍ സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണനാളികള്‍ ചേര്‍ക്കും. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, എബിഎസ് എന്നിവയും മിഡ് ലെവല്‍ വേരിയന്റിനോടു ചേര്‍ക്കും.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എന്‍ജിന്‍ സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 5 ഇഞ്ച് ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡേ/നൈറ്റ് റിയര്‍വ്യൂ മിറര്‍ എന്നീ സംവിധാനങ്ങളുണ്ടാകും ഏറ്റവുമുയര്‍ന്ന പതിപ്പില്‍.

എന്‍ജിനുകളും മൈലേജും
1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സിയാസിലുള്ളത്. 94 കുതിരശക്തിയും 130 എന്‍എം ചക്രവീര്യവും പകരുന്നു ഇത്. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ 89 കുതിരശക്തിയും 100 എന്‍എം ചക്രവീര്യവും പകരുന്നു. മൈലേജ്: പെട്രോള്‍ വേരിയന്റ് - 20.73, ഡീസല്‍ വേരിയന്റ് - 26.21.


Click it and Unblock the Notifications








