മാരുതി സിയാസിന് റെക്കോഡ് ബുക്കിങ്

By Santheep

മാരുതി സുസൂക്കി സിയാസ് സെഡാന് റെക്കോഡ് ബുക്കിങ് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബുക്കിങ് തുടങ്ങി ദിവസങ്ങള്‍ക്കകം ആറായിരത്തിലധികം ബുക്കിങ്ങുകളാണ് സിയാസിന് ലഭിച്ചിരിക്കുന്നത്.

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് സിയാസ് സെഡാന്‍ അവതരിച്ചത്. ഇതിനകം തന്നെ വിപണിയില്‍നിന്നും പിന്‍വാങ്ങിയ മാരുതി സുസൂക്കി എസ്എക്‌സ്4 സെഡാന് പകരക്കാരനായാണ് സിയാസ് വരുന്നത്.

Maruti Suzuki Ciaz Record Booking Prior To Launch

ആറ് വേരിയന്റുകളാണ് മാരുതി സിയാസ് സെഡാനുള്ളത്. ഇതില്‍ മൂന്നെണ്ണം പെട്രോള്‍ പതിപ്പുകളാണ്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ്, സെഡ്എക്‌സ്‌ഐ എന്നിങ്ങനെ. മൂന്ന് ഡീഡല്‍ വേരിയന്റുകളുടെ പേരുകള്‍ ഇപ്രകാരമാണ്: വിഡിഐ, വിഡിഐ പ്ലസ്, സെഡ്ഡിഐ. എല്ലാ വേരിയന്റുകളിലും ആന്റി ലോക്ക് ബ്രേക്കിങ് സന്നാഹമുണ്ട്.

1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് സിയാസിലുള്ളത്. 94 കുതിരശക്തിയും 130 എന്‍എം ചക്രവീര്യവും പകരുന്നു ഇത്. 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ 89 കുതിരശക്തിയും 100 എന്‍എം ചക്രവീര്യവും പകരുന്നു.

മൈലേജ്: പെട്രോള്‍ വേരിയന്റ് - 20.73, ഡീസല്‍ വേരിയന്റ് - 26.21.

Article Published On: Friday, September 19, 2014, 17:05 [IST]
English summary
Maruti Suzuki has opened bookings for their new vehicle–this means Ciaz launch is round the corner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X