സുസൂക്കി ഗുജറാത്ത് പ്ലാന്റ് 2014 അവസാനത്തില്‍

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കി ഉല്‍പാദനവും വിതരണവും തമ്മിലുള്ള അന്തരം മൂലം ബുദ്ധിമുട്ടുകയാണ്. ഡിമാന്‍ഡ് കുതിച്ചുയരുകയും ഉല്‍പാദനം സമാനമായ വേഗതയില്‍ ഉയരാതിരിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉപഭോക്താക്കളെ കാര്യമായി ബാധിക്കുന്നുണ്ട്. സെലെരിയോ പോലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് പിടിവിട്ട് ഉയരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് വേരിയന്റ് ഇത്രത്തോളം മികച്ച നിലയില്‍ പോകുമെന്ന് മാരുതി പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ വേണ്ടത്ര സന്നാഹങ്ങളും ഒരുക്കിയിരുന്നില്ല.

പുതിയൊരു പ്ലാന്റ് തുടങ്ങുകയല്ലാതെ മറ്റു വഴികളില്ലാത്ത അവസ്ഥയാണ് മാരുതിക്കിപ്പോള്‍. ഉപഭോക്താക്കള്‍ മറ്റു ബ്രാന്‍ഡുകള്‍ തേടിപ്പോകുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ് അടിയന്തിരമായി മാരുതി നേരിടേണ്ട പ്രശ്‌നം. ഗുജറാത്തില്‍ പദ്ധതിയിട്ടിട്ടുള്ള പുതിയ പ്ലാന്റിന്റെ നിര്‍മാണം 2014 അവസാനമാസങ്ങളില്‍ തന്നെ തുടങ്ങാന്‍ കഴിയുമെന്നാണ് ചില മാരുതി ഉദ്യോഗസ്ഥര്‍ പറയുന്നത്.

Maruti Suzuki To Commence Work At New Facility By 2014 End

മാരുതി ഈയിടെ പുറത്തിറക്കിയ സിയാസും വന്‍തോതില്‍ വിറ്റഴിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോഞ്ചിനു ശേഷം വേണ്ടപോലെ ഡെലിവറി നടക്കാതെ വന്നാല്‍ വിപണിിയലത് തിരിച്ചടിയായേക്കാം. ഹോണ്ട സിറ്റി പോലുള്ള ബ്രാന്‍ഡുകളോടാണ് സിയാസ് മത്സരിക്കേണ്ടതെന്നത് സംഗതിയുടെ ഗൗരവം കൂട്ടുന്നു.

സുസൂക്കിയുടെ ഉടമസ്ഥതയില്‍ പുതിയ പ്ലാന്റ് വരുന്നതിനോട് വലിയ വിഭാഗം ഓഹരിയുടമകള്‍ക്ക് വിയോജിപ്പുണ്ട്. ഇതുകൂടി തീര്‍പ്പാക്കിയതിനു ശേഷം മാത്രമേ പ്ലാന്റെ നിര്‍മാണവുമായി മുമ്പോട്ടു പോകാന്‍ കഴിയൂ. മാരുതിയില്‍ സുസൂക്കിക്ക് 56.21 ശതമാനം ഓഹരിയുണ്ട്.

ഏതാണ്ട് 4000 കോടി രൂപയാണ് സുസൂക്കി മോട്ടോഴ്‌സ് ഗുജറാത്ത് പ്ലാന്റില്‍ നിര്‍മിക്കുക. ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ മാരുതിക്ക് ലഭിക്കും. വലിയ വിഭാഗം വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്യും.

More from DriveSpark

Article Published On: Thursday, September 11, 2014, 18:45 [IST]
English summary
To cope with rising demand and to ensure its customers do not leave them, Maruti Suzuki has decided to increase its production.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X