മാരുതി സുസൂക്കി സെഡാന്‍ ഉല്‍പാദനം തുടങ്ങി
മാരുതി സുസൂക്കി സിയാസ് സെഡാന്റെ ഉല്‍പാദനം തുടങ്ങി. വാഹനത്തിന്റെ ഇന്ത്യന്‍ റോഡുകളിലെ എല്ലാ ടെസ്റ്റുകളും പൂര്‍ത്തീകരിച്ചതായാണ് അറിയുന്നത്. ഇന്ത്യയില്‍ വില്‍പനയിലിരുന്ന എസ്എക്‌സ്4 സെഡാന്‍ മോഡലിന് പകരക്കാരനായിട്ടാണ് ഈ വാഹനം എത്തുക.
യാത്രികരുടെ കംഫര്‍ട്ടിന് ഉയര്‍ന്ന പരിഗണന നല്‍കി നിര്‍മിച്ചിട്ടുള്ളതാണ് സിയാസ് സെഡാന്‍. പിന്‍ യാത്രികര്‍ക്ക് മികച്ച സുഖസൗകര്യം പ്രദാനം ചെയ്യുന്നതിനായി സസ്‌പെന്‍ഷന്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നു. മികച്ച ലെഗ്‌റൂം മറ്റൊരു പ്രത്യേകതയായിരിക്കും. വാഹനത്തിന്റെ മൊത്തം നീളം 4545 മില്ലിമീറ്ററാണ്. കാബിന്‍ ഡിസൈന്‍ യൂറോപ്യന്‍ ആഡംബരക്കാറുകളുടെ ശൈലിയെ പിന്തുടര്‍ന്നാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മാരുതിയുടെ പുതിയ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ വരില്ല.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഈ വാഹനം വിപണിയിലെത്തും. ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്ന 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സിയാസിലുള്ളത്. എര്‍റ്റിഗയില്‍ ഘടിപ്പിച്ചിട്ടുള്ള 1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും സിയാസില്‍ ചേര്‍ക്കും. പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഘടിപ്പിച്ചേക്കും.
ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, ഫിയറ്റ് ലീനിയ എന്നിവരോടാണ് മാരുതി സുസൂക്കി സിയാസിന് വിപണിയില്‍ എതിരിടേണ്ടത്. ഹോണ്ട സിറ്റി പോലുള്ള വാഹനങ്ങളോട് എതിരിടാനുള്ള സംഗതികള്‍ സിയാസിലുണ്ടോ എന്നാണ് നമ്മള്‍ ഉറ്റുനോക്കേണ്ടത്.
തികച്ചും ആധുനികമായ ഡിസൈനില്‍ വരുന്ന സിയാസ് ഉപഭോക്താക്കളുടെ ശ്രദ്ധ ഇതിനകം തന്നെ പിടിച്ചുപറ്റിയിട്ടുണ്ട്. മാരുതിയുടെ നിലവിലുള്ള ഏതു മോഡലിനെക്കാളും ആധുനികമാണ് സിയാസ്. എസ്എക്‌സ്4മായി തട്ടിച്ചുനോക്കുകയാണെങ്കില്‍ എല്ലാംകൊണ്ടും ഏറെ മുന്നേറിയ മോഡല്‍ എന്നുവിളിക്കാം സിയാസിനെ.


Click it and Unblock the Notifications