മാരുതി വാഗണ്‍ ആര്‍ എന്‍ജിന്‍ പണിക്കൊരുങ്ങുന്നു
മാരുതി സുസൂക്കി വാഗണ്‍ ആറിന് ചെറിയ തോതില്‍ തിരിച്ചടികള്‍ നേരിടുന്ന സന്ദര്‍ഭമാണിത്. വില്‍പനയില്‍ സംഭവിക്കുന്ന നേരിയതെങ്കിലും ഗൗരവുള്ള ചാഞ്ചാട്ടങ്ങള്‍ നിരീക്ഷിച്ചു വരുന്ന മാരുതി, വാഗണ്‍ ആറിനെ ചില മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ ആസൂത്രണം തുടങ്ങിയിരിക്കുന്നു.
കുറെക്കൂടി പ്രകടനക്ഷമതയുള്ള വാഗണ്‍ ആര്‍ പതിപ്പ് വിപണിയിലെത്തിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. എന്‍ജിന്റെ ഇന്ധനക്ഷമതയും വിശ്വസ്യതയുമെല്ലാം ഉയര്‍ത്തുക എന്നതാണ് പ്രകടനം വര്‍ധിപ്പിക്കുക എന്നതുകൊണ്ട് മാരുതി ഉദ്ദേശിക്കുന്നത്.

നിലവില്‍ വാഗണ്‍ ആറില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും തുടര്‍ന്നും ഉപയോഗിക്കുക. എന്നാല്‍, ചില ഗൗരവപ്പെട്ട ട്യൂണിങ് പണികള്‍ക്ക് ഈ എന്‍ജിന്‍ വിധേയമാകും. പുതുക്കിയ എന്‍ജിന്‍ അവതരിപ്പിക്കുന്നതിനൊപ്പം തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വാഹനത്തിന്റെ അകത്തും പുറത്തും വരുത്തും മാരുതി.
വാഗണ്‍ ആറിന്റെ മുഖച്ഛായയില്‍ ചെറിയ മാറ്റങ്ങളെങ്കിലും വരുത്തുന്നതായിരിക്കും വരാനിരിക്കുന്ന പരിഷ്‌കരണമെന്നു പ്രതീക്ഷിക്കാം. ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഗ്രില്‍ എന്നിവ പുതിയ ശില്‍പത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. പിന്‍വശത്ത് എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മാരുതി സുസൂക്കി സ്റ്റിംഗ്രേയില്‍ നിന്ന് ചില ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിക്കാന്‍ കമ്പനി തയ്യാറായേക്കും. വിപണിയില്‍ പരാജയമായെങ്കിലും വാഗണ്‍ ആറിനെ കുറെക്കൂടി ആധുനികവല്‍ക്കരിക്കാന്‍ സ്റ്റംഗ്രേയുടെ ഡിസൈന്‍ സവിശേഷതകള്‍ ഗുണകരമാണെന്നാണ് മാരുതി കാണുന്നത്.


Click it and Unblock the Notifications








