2014 മാരുതി സ്വിഫ്റ്റ് ബുക്കു ചെയ്യാം
ജപ്പാനീസ് കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കി തങ്ങളുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡലിന്റെ 2014 പതിപ്പ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഈ മോഡലിന്റെ വിലനിലവാരം അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ലീക്കടിച്ചിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത്. സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇപ്പോള്‍ ബുക്കു ചെയ്യാമെന്നാണ്.
25,000 രൂപയാണ് ബുക്കിങ് അഡ്വാന്‍സ്.

നടപ്പുവര്‍ഷം മാരുതിയില്‍ നിന്നും പുറത്തുവരുന്ന മൂന്നാമത്തെ മോഡലാണ് സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്. സെലെരിയോ ഹാച്ച്ബാക്ക്, സിയാസ് സെഡാന്‍ എന്നീ മോഡലുകളാണ് നേരത്തെ വിപണിയിലെത്തിയത്.
4.42 ലക്ഷത്തിലായിരിക്കും പുതുക്കിയ സ്വിഫ്റ്റിന്റെ വില തുടങ്ങുകയെന്ന് അറിയുന്നു. 6.95 ലക്ഷത്തില്‍ വില അവസാനിക്കും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരമാണിത്.
എന്‍ജിനുകളില്‍ മാറ്റമൊന്നുമില്ല. 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ സേവനം തുടരും. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 20.4 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് 25.2 കിലോമീറ്റര്‍ മൈലേജാണ്.
മാരുതി സുസൂക്കി സ്വിഫ്റ്റ് വില
LXi - 4.42 ലക്ഷം
LXi (O) - 4.49 ലക്ഷം
VXi - 5.08 ലക്ഷം
ZXi - 5.90 ലക്ഷം
LDi - 5.56 ലക്ഷം
VDi - 5.99 ലക്ഷം
ZDi - 6.95 ലക്ഷം


Click it and Unblock the Notifications








