മാരുതി കാറുകള്‍ വന്‍ വിലക്കിഴിവില്‍
ഓട്ടോ വിപണിയുടെ മാന്ദ്യാവസ്ഥ ഗുരുതരമായിത്തന്നെ തുടരുകയാണ്. മാന്ദ്യത്തെ ചെറുക്കുന്നതിനായി തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്‌ല കടുത്ത നടപടികളിലേക്ക് കാര്‍ കമ്പനികള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളൊന്നും ഉപഭോക്താക്കള്‍ക്കിടയില്‍ കാര്യമായ പ്രതികരണമുണ്ടാക്കിയിട്ടില്ല. വില്‍പന ഇപ്പോഴും താഴ്ന്ന നിലയില്‍ തന്നെയാണ്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസൂക്കി മാന്ദ്യകാലത്തെ നേരിടാന്‍ വിലക്കിഴിവ് എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത്. സാധാരണ ഉത്സവസീസണുകലില്‍ മാത്രം കാണാറുള്ള തരം ഓഫറുകളുമായാണ് വിപണിയില്‍ മാരുതി മോഡലുകളുടെ നില്‍പ്. മാന്ദ്യം താങ്കളെ ബാധിച്ചിട്ടില്ലെങ്കില്‍ കാറ് വാങ്ങാന്‍ ദീപാവലി വരെ കാത്തിരിക്കേണ്ടതില്ല. ഇതാണ് പറ്റിയ സന്ദര്‍ഭം.
മാരുതിയുടെ സ്വിഫ്റ്റ്, ഡിസൈര്‍, റിറ്റ്സ്, എസ്എക്‌സ്4, വാഗണ്‍ ആര്‍, എര്‍റ്റിഗ എന്നീ മോഡലുകള്‍ക്ക് ഓഫറുകള്‍ നിലവിലുണ്ട്. വിശദമായി അറിയേണ്ടവര്‍ താഴെ വരിക.


Click it and Unblock the Notifications