മാരുതി 15 മാസത്തേക്ക് യൂറോപ്പിലേക്കില്ല!
മാരുതിയുടെ പ്രധാന വിദേശവിപണികളിലൊന്നാണ് യൂറോപ്പ്. ഇന്ത്യയില്‍ എ സ്റ്റാര്‍ എന്ന പേരില്‍ വിറ്റഴിച്ചിരുന്ന വാഹനം യൂറോപ്പിലേക്ക് കയറ്റി വിട്ടിരുന്നു. സെലെരിയോ ഹാച്ച്ബാക്കിന്റെ വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഉല്‍പാദനം അവസാനിപ്പിക്കുകയും യൂറോപ്പിലേക്കുള്ള കയറ്റുമതി ഏപ്രില്‍-ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് മാരുതിയിപ്പോള്‍.
സെലെരിയോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങിയെങ്കിലും യൂറോപ്പിലേക്ക് കയറ്റി വിടുന്ന പരിപാടി ആരംഭിച്ചിട്ടില്ല. ഇതിനുകാരണം ഇന്ത്യയില്‍ മാരുതി നിര്‍മിക്കുന്ന സെലെരിയോ ഹാച്ച്ബാക്ക് യൂറോപ്പിലെ അഞ്ചാം കരിമ്പുകച്ചട്ടം അനുസരിക്കാത്തതാണ്. രാജ്യത്ത് ഇപ്പോള്‍ നിര്‍മിക്കുന്ന സെലെരിയോ ഹാച്ച്ബാക്കുകള്‍ നാലാം കരിമ്പുകച്ചട്ടമാണ് പാലിക്കുന്നത്.

എ-സ്റ്റാര്‍ ഹാച്ച്ബാക്കിന്റെ അവസാനത്തെ ബാച്ച് അടുത്ത മാസങ്ങളില്‍ യൂറോപ്പിലേക്ക് നീങ്ങും. എതാണ്ട് 15,000 യൂണിറ്റാണ് ബാക്കിയുള്ളത്. ഇതിനുശേഷം യൂറോപ്യന്‍ വിപണിയില്‍ മാരുതിയുടെ സാന്നിധ്യമുണ്ടാകില്ല.
ഇപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ച് 2015 സെപ്തംബര്‍ മാസത്തോടുകൂടി മാത്രമേ മാരുതിക്ക് സെലെരിയോയെ കയറ്റുമതിക്ക് സജ്ജമാക്കാന്‍ പറ്റുകയുള്ളു. പതിന്ഞ്ച് മാസത്തോളം മാരുതിയുടെ സെലെരിയോകള്‍ യൂറോപ്പിലെത്തില്ല. ഇതേസമയം സുസൂക്കി അവരുടെ തായ്‌ലന്‍ഡ് പ്ലാന്റില്‍ വെച്ച് നിര്‍മിക്കുന്ന അഞ്ചാം കരിമ്പുകച്ചട്ടം പാലിക്കുന്ന സെലെരിയോകള്‍ യൂറോപ്പിലെത്തിക്കും.
മാരുതിയുടെ കയറ്റുമതി താല്‍ക്കാലികമായി നിലയ്ക്കുന്നതോടെ കമ്പനിയുടെ വില്‍പനക്കണക്കുകളില്‍ വരും മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തും. സെലെരിയോ സജ്ജമായിക്കഴിഞ്ഞാല്‍ ആഫ്രിക്കയടക്കമുള്ള 100 രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി വളര്‍ത്തുവാനാണ് കമ്പനി പദ്ധതിയിടുന്നത്.


Click it and Unblock the Notifications








