മാരുതി സുസൂക്കി പ്ലാന്റുകള്‍ അടച്ചിട്ടു
മാരുതി സുസൂക്കിക്ക് ഇന്ത്യയിലുള്ള ആറ് പ്ലാന്റുകളും അടച്ചിട്ടു. ജൂണ്‍ 22നാണ് പ്ലാന്റുകള്‍ അടച്ചത്. അറ്റകുറ്റപ്പണികള്‍ക്കായ അടച്ച ജൂണ്‍ 29നു മാത്രമേ തുറക്കൂ എന്ന് കമ്പനി അറിയിക്കുന്നു.
പ്ലാന്റുകളിലെ സ്റ്റോക്കും മറ്റു കാര്യങ്ങളും ചിട്ടപ്പെടുത്തുന്നതിലും മാരുതി ശ്രദ്ധ വെക്കും ഈ എട്ടുദിവസം. മനെസറിലും ഗുഡ്ഗാവിലുമാണ് മാരുതിയുടെ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്നത്.

മാരുതി സുസൂക്കി ആറു പ്ലാന്റുകളിലായി ദിവസം 5000 വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മനാതാവാണ് മാരുതി സുസൂക്കി. നിലവില്‍ ഈ കമ്പനിയുടെ ഓഹരികളില്‍ സിംഹഭാഗവും ജപ്പാന്‍ കമ്പനിയായ സുസൂക്കിയുടെ പക്കലാണുള്ളത്. സുസൂക്കിയുടെ പേറ്റന്റിലുള്ള വാഹനങ്ങള്‍ റോയല്‍റ്റി കൊടുത്തു വാങ്ങി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുയാണ് മാരുതി ചെയ്യുന്നത്. മാരുതിയുടെ മിക്ക വാഹനങ്ങളും ജപ്പാന്‍ സാങ്കേതികതയില്‍ നിര്‍മിക്കുന്നവയാണ്.
മാരുതിയില്‍ പുതിയ ആറ് മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ള ഇവ നിരത്തുകളിലെത്തിച്ചേരും. ഇതിനുള്ള ഒരുക്കം കൂടിയാണ് ഇപ്പോഴത്തെ പ്ലാന്റ് അടച്ചിട്ടുള്ള ജോലികള്‍.
കൂടുതൽ വാർത്തകൾ
സെലെരിയോയ്ക്ക് 800സിസി ഡീസൽ എൻജിൻ!
നടപ്പു സാമ്പത്തികവര്‍ഷത്തില്‍ തന്നെ വിപണിയിലെത്താന്‍ പോകുന്ന മാരുതിയുടെ ആദ്യ മിനിട്രക്കായ 'വൈ9ടി' മോഡലില്‍ 800 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനായിരിക്കും ഘടിപ്പിക്കുക. ഇതേ എൻജിൻ മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിലും ഘടിപ്പിക്കും. കൂടുതൽ വായിക്കുക.
മാരുതി കാറുകൾ വിലക്കിഴിവോടെ
മാരുതി സുസൂക്കി നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി മുമ്പോട്ടു വെക്കുന്നത്. വായിക്കാൻ ഇതുവഴി പോവുക.
മാരുതി ആൾട്ടോ വിൽപന കുറയുന്നു?
ഇന്ത്യന്‍ വിപണിയില്‍ മാരുതി ആള്‍ട്ടോയുടെ ഇരുപതാണ്ടു നീണ്ടു നിന്ന ആധിപത്യത്തിന് തിരശ്ശീല വീഴുകയാണോ? പുതിയ വില്‍പനക്കണക്കുകള്‍ ശ്രദ്ധിച്ചാല്‍ അങ്ങനെയാണ് തോന്നുക. വാർത്ത വായിക്കുക.
ഇന്നത്തെ വീഡിയോ
സെബാസ്റ്റ്യന്‍ ലോയെബിന്റെ പൈക്‌സ് പീക്ക് റെക്കോഡ് (വാർത്ത വായിക്കാം)
ഒരു പൂഷോ 208 വന്‍തോതില്‍ മോഡിഫൈ ചെയ്താണ് ലൊയെബ് തന്റെ യാത്രയ്ക്കായി ഉപയോഗിച്ചത്. നേരത്തെ സ്ഥാപിക്കപ്പെട്ടിരുന്ന സമയം 9 മിനിട്ട് 46.164 സെക്കന്‍ഡ് ആയിരുന്നു. റൈസ് മില്ലന്‍ 2012ലാണ് ഈ റെക്കോഡ് സ്ഥാപിച്ചത്. വീഡിയോ താഴെ കാണാം.


Click it and Unblock the Notifications








