ഗുജറാത്ത് പ്ലാന്റ്: സുസൂക്കി റോഡ്‌ഷോ നടത്തും

By Santheep

ജപ്പാന്‍ കമ്പനിയായ സുസൂക്കി നേരിട്ട് നിക്ഷേപം നടത്തി ഗുജറാത്തില്‍ നിര്‍മിക്കുന്ന പ്ലാന്റ് 2017ല്‍ ഉല്‍പാദനം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കി മോഡലുകളായിരിക്കും ഈ പ്ലാന്റില്‍ നിര്‍മിക്കുക.

നേരത്തെ സുസൂക്കിയുടെ നേരിട്ടുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. മാരുതിക്കു വേണ്ടിയുള്ള മോഡലുകള്‍ ഗുജറാത്തില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ വെച്ച് സുസൂക്കി നിര്‍മിക്കുകയും അവ മാരുതി സുസൂക്കിക്ക് വില്‍ക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം തര്‍ക്കങ്ങള്‍ക്കിടവെച്ചു. മാരുതിയുടെ ഓഹരിയുടമകള്‍ തങ്ങളുടെ ലാഭവിഹിതം തട്ടിയെടുക്കാന്‍ സുസൂക്കി ശ്രമിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സുസൂക്കിയുടെ നീക്കങ്ങള്‍ പ്രതിസന്ധിയിലായി.

Maruti Suzuki Gujarat Facility To Begin Production In 2017

2017ല്‍ ഉള്‍പാദനം തുടങ്ങുമെന്ന കാര്യം ഔദ്യോഗികമായിത്തന്നെയാണ് പുറത്തു വന്നിട്ടുള്ളത്. മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അഹമ്മദാബാദില്‍ പുറത്തിറക്കിയ ഒരു പത്രപ്രസ്താവനയാണ് ഇക്കാര്യം പറയുന്നത്.

സുസൂക്കി മോട്ടോര്‍ കോര്‍പ് പ്ലാന്റ് ഏറ്റെടുക്കുന്നതിലുള്ള എതിര്‍പ്പ് തണുപ്പിക്കുവാനായി കമ്പനി ഒരു റോഡ് ഷോ ആസൂത്രണം ചെയ്തിട്ടുണ്ട്. നടപ്പുമാസം അവസാനത്തിലാണ് ഇത് നടക്കുക.

സുസൂക്കിക്ക് കാറുകള്‍ നിര്‍മിക്കുവാനും അത് മാരുതിയെക്കൊണ്ട് വാങ്ങിപ്പിക്കുവാനും നിക്ഷേപകരുടെ അനുവാദം ലഭിക്കേണ്ടതുണ്ട്. വോട്ടിങ് മുഖാന്തിരമാണ് നിക്ഷേപകരുടെ അഭിപ്രായമാരായുന്നത്. സുസൂക്കിക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുക എന്നതാണ് ഈ റോഡ്‌ഷോയുടെ ഉദ്ദേശ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാരുതി സുസൂക്കി നിക്ഷേപകരെ നേരില്‍കണ്ട് പ്ലാന്റ് സുസൂക്കി ഏറ്റെടുത്താലുള്ള ഗുണങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ പ്രചാരണപരിപാടി ചെയ്യുക.

പ്ലാന്റ് കൈകാര്യം ചെയ്യുന്നതിനായി സുസൂക്കി ഒരു സബ്‌സിഡിയറി കൂടി ഇന്ത്യയില്‍ തുടങ്ങും.

Article Published On: Friday, June 6, 2014, 13:16 [IST]
English summary
The upcoming manufacturing facility in Gujarat that will be build using Investment from Suzuki Motor Corp (SMC) will begin producing cars exclusively for Maruti Suzuki from 2017.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X