'മാരുതി സുസൂക്കി ആള്‍ട്ടോ 800 മാക്‌സിമം' വിപണിയലെത്തി

Written By:

മാരുതി സുസൂക്കി ആള്‍ട്ടോ 800 മോഡലിന് ഒരു പരിമിത പതിപ്പ് വിപണിയിലെത്തി. 'മാരുതി സുസൂക്കി ആള്‍ട്ടോ 800 മാക്‌സിമം' എന്നാണ് ഈ പതിപ്പിന് പേര്.

നിരവധി അധികസന്നാഹങ്ങളോടെയാണ് ഈ പതിപ്പ് വിപണിയിലെത്തുന്നത്. തുകലെന്നു തോന്നിക്കുന്ന തരം ഗുണനിലവാരമേറിയ സീറ്റ് കവറുകള്‍ ഈ പരിമിത പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. സൈഡ് മോള്‍ഡിങ്‌സ്, റിയര്‍ റൂഫ് സ്‌പോയ്‌ലര്‍ തുടങ്ങിയവയും കാണാം.

കീലെസ്സ് എന്‍ട്രി, ഇആകര്‍ഷകമായ ബോഡ് ഗ്രാഫിക്‌സ് തുടങ്ങി 66,666 രൂപയോളം വരുന്ന അധിക സന്നാഹങ്ങള്‍ മാരുതി സുസൂക്കി ആള്‍ട്ടോ 800 മാക്‌സിമം പതിപ്പിലുണ്ട്.

Maruti Suzuki Introduces Maruti Suzuki Alto 800 Maximum Limited Edition

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആള്‍ട്ടോ റെയ്ഞ്ച് മോഡലുകളിലൊന്നാണ് മാരുതി ആള്‍ട്ടോ 800. മാരുതിയുടെ വിശ്വാസ്യതയും സര്‍വീസ് ശൃംഖലകളുടെ വ്യാപ്തിയുമെല്ലാം ചേര്‍ന്ന് ഈ വാഹനത്തെ വര്‍ഷങ്ങളായി മുന്‍നിരയില്‍ തന്നെ നിറുത്തുന്നു.

പെട്രോള്‍, സിഎന്‍ജി പചിപ്പുകളില്‍ ആള്‍ട്ടോ 800 ലഭ്യമാണ്. സിഎന്‍ജിയില്‍ കിലോഗ്രാമിന് 30.46 കിലോമീറ്ററാണ് മൈലേജ്. പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 22.74 കിലോമീറ്റര്‍ മൈലേജ് പകരുന്നു.

796 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് മാരുതി ആള്‍ട്ടോ 800ലുള്ളത്. ഈ 3 സിലിണ്ടര്‍ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 47.5 കുതിരശക്തി പകരുന്നു. 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ചക്രവീര്യം പുറത്തെടുക്കാന്‍ കഴിയും ഈ എന്‍ജിന്.

English summary
India’s largest selling hatch Maruti Suzuki Alto 800 is now available with a stylish limited edition avatar, christened as Maruti Suzuki Alto 800 Maximum.
Story first published: Thursday, August 7, 2014, 15:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark