സിയാസിന്റെ പ്രവേശനം അടുത്തുവെന്ന് സൂചന

By Santheep

മാരുതി സുസൂക്കി സിയാസ് സെഡാന്‍ ലോഞ്ചിന് ഇനി അധിക ദിവസങ്ങളില്ലെന്ന് സൂചന. രാജ്യം അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ് എസ്എക്‌സ്4 സെഡാന്റെ ഈ പിന്‍ഗാമിയെ. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനത്തെ പിന്നീട് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ പലയിടങ്ങളിലായി കണ്ടെത്തിയിരുന്നു.

സിയാസ് സെഡാന്റെ പരസ്യപ്രചാരണങ്ങള്‍ ഇതിനകം തന്നെ കമ്പനി തുടങ്ങിയിട്ടുണ്ട്. 'കൂള്‍ കാറ്റ്‌സ് ഇന്‍ ടൗണ്‍' എന്ന പേരില്‍ ഒരു വീഡിയോയും ടീസര്‍ ചിത്രവും മാരുതി പുറത്തിറക്കിക്കഴിഞ്ഞു.

മാരുതി സിയാസ് റിങ്‌ടോണ്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതുവഴി പോവുക.

Maruti Suzuki To Launch Ciaz In India Soon

ഏറ്റവുമൊടുവില്‍ മാരുതിയില്‍ നിന്നും പുറത്തുവന്നത് സിയാസ് ഹാച്ച്ബാക്കാണ്. സെഗ്മെന്റില്‍ പുതുമയായ ഓട്ടോമാറ്റഡ് ഗിയര്‍ബോക്‌സുമായി എത്തിച്ചേര്‍ന്ന ഈ വാഹനം മികച്ച നിലയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. പരാജയമായി മാറിയിരുന്ന എ സ്റ്റാര്‍ സെഡാന് പകരമായി വന്ന വാഹനമായിരുന്നു ഇതെന്നോര്‍ക്കണം. കാര്യമായ വില്‍പനയൊന്നുമില്ലാതിരുന്ന എസ്എക്‌സ്4ന്റെ പകരക്കാരനായെത്തുന്ന സിയാസും ഇതേ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് കാണേണ്ടത്.

1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് മാരുതി സിയാസ് വിപണിയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.3 ലിറ്ററിന്റെ ഫിയറ്റ് മള്‍ഡിജെറ്റ് ഡീസല്‍ എന്‍ജിനും സിയാസിലുണ്ടായിരിക്കും.

ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ്, ഫിയറ്റ് ലീനിയ, നിസ്സാന്‍ സണ്ണി തുടങ്ങിയ വാഹനങ്ങളോടാണ് സിയാസ് സെഡാന്‍ മത്സരിക്കേണ്ടത്. 7.5 ലക്ഷത്തിന്റെ പരിസരത്ത് വാഹനത്തിന് വില തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, September 1, 2014, 13:52 [IST]
English summary
The Ciaz by Maruti Suzuki is one of the highly anticipated sedans to be launched in 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X