മാരുതി സുസൂക്കി എര്‍റ്റിഗയ്ക്ക് പ്രത്യേക പതിപ്പ് വിപണിയില്‍

By Santheep

മാരുതി സുസൂക്കി എര്‍റ്റിഗയുടെ ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയിലെത്തി. 8.05 ലക്ഷം രൂപയാണ് ഈ വാഹനത്തിന് വിപണിയില്‍ വില. ഹോണ്ട മൊബിലിയോ എംപിവിയുടെ ലോഞ്ച് 24ന് നടക്കുമെന്ന പ്രഖ്യാപനം വരുന്ന സമയത്താണ് എര്‍റ്റിഗയുടെ പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

എര്‍റ്റിഗ എംപിവിയുടെ 150,000 മോഡലുകള്‍ വിറ്റഴിച്ചതിന്റെ ആഘോഷമാണ് പുതിയ പ്രത്യേക പതിപ്പിന്റെ രൂപത്തില്‍ വിപണിയിലെത്തിയിരിക്കുന്നത്.

എര്‍റ്റിഗയുടെ പ്രത്യേക പതിപ്പ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി പതിപ്പുകള്‍ക്കൊപ്പം അധികം താമസിക്കാതെ തന്നെ ലഭ്യമായിത്തുടങ്ങും.

Maruti Suzuki launches limited edition of Ertiga

പെട്രോള്‍ പതിപ്പിലെത്തുന്ന പ്രത്യേക പതിപ്പിന് 6.76 ലക്ഷം രൂപയാണ് വില. സിഎന്‍ജി പതിപ്പില്‍ പ്രത്യേക എഡിഷന്‍ ലഭിക്കണമെങ്കില്‍ 7.34 ലക്ഷം രൂപ ചെലവഴിക്കണം. ഡീസല്‍ പതിപ്പിലാണെങ്കില്‍ 8.05 ലക്ഷംമാണ് വില.

പേള്‍ ബ്ലേസ് ബ്ലൂ എന്നൊരു പുതിയ നിറത്തിലും പ്രത്യേക പതിപ്പ് എര്‍റ്റിഗ ലഭിക്കും. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍ എന്നിങ്ങനെയുള്ള മെറ്റാലിക് നിറങ്ങളിലും വാഹനം ലഭ്യമാണ്. നിരവധി സന്നാഹങ്ങള്‍ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു വാഹനത്തില്‍.

More from DriveSpark

Article Published On: Tuesday, July 15, 2014, 16:56 [IST]
English summary
Maruti Suzuki launches limited edition of Ertiga.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X