മാരുതി വാഗണ്‍ ആര്‍ 'ക്രസ്റ്റ്': പരിമിത പതിപ്പ്
മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ ഒരു പരിമിത പതിപ്പ് പുറത്തിറങ്ങി. 'ക്രസ്റ്റ്' എന്ന പേരിലാണ് ഈ പതിപ്പ് അറിയപ്പെടുക.
പുതിയ ഗ്രില്‍ ഡിസൈനാണ് വാഗണ്‍ ആര്‍ ക്രസ്റ്റിന്റെ എക്സ്റ്റീരിയറില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകം. ഫ്രണ്ട് ബംപറിലും ചെറിയ മാറ്റം കാണാം. വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സു കൂടി ചേര്‍ന്നാല്‍ പുറംഭാഗത്തെ മാറ്റങ്ങള്‍ പൂര്‍ണമായി.
ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം ചേര്‍ത്തിരിക്കുന്നു. ബ്ലൂടൂത്ത് സന്നാഹത്തോടെയുള്ളതാണ് ഓഡിയോ സിസ്റ്റം. പുതിയ സീറ്റ് കവറുകളും സ്റ്റീയറിങ് വീല്‍ കവറും ചേര്‍ത്തിട്ടുണ്ട്.

പുതിയ ഫ്‌ലോര്‍ മാറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ്, മഡ് ഫ്‌ലാപ്പുകള്‍ തുടങ്ങിയ അധിക സംവിധാനങ്ങള്‍ വേറെയുമുണ്ട് വാഹനത്തില്‍. പുറത്ത് 32,500 രൂപ വിലവരുന്ന ആക്‌സസറികള്‍ ക്രെസ്റ്റ് പതിപ്പിലുണ്ട്. മാരുതി സുസൂക്കി അധികമായി ഈടാക്കുന്നത് 22,500 രൂപ മാത്രമാണ്.
1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എന്‍ജിനാണ് മാരുതി സുസൂക്കി വാഗണ്‍ ആറിലുള്ളത്. 68 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ വാഹനം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.5 കിലോമീറ്ററാണ് ഈ എന്‍ജിന്‍ പകരുന്ന മൈലേജ്.


Click it and Unblock the Notifications








