മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

By Santheep

മാരുതി സുസൂക്കി ആള്‍ട്ടോ കെ10 മോഡലിന്റെ ഏറ്റവും പുതിയ മോഡല്‍ നവംബര്‍ 4ന് വിപണിയിലെത്തും. ആള്‍ട്ടോ കെ10ന്റെ പുതുതലമുറ പതിപ്പിന്റെ വരവ് ചില നിര്‍ണായക രാസമാറ്റങ്ങള്‍ വിപണിയിലുണ്ടാക്കും. സെഗ്മെന്റിലെ ആദ്യത്തെ ഓട്ടോമാറ്റിക് കാറായിരിക്കും പുതുതലമുറ കെ10.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

ചിത്രങ്ങളിലൂടെ നീങ്ങുക.

മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

എന്‍ജിന്‍ മാറിയിട്ടില്ല. 1 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ 67.04 കുതിരശക്തി പകരുന്നു. പരമാവധി ചക്രവീര്യം 90 എന്‍എം. അതെസമയം, ഈ എന്‍ജിന്റെ പ്രകടനശേഷിയും മൈലേജും വര്‍ധിപ്പിക്കാനായി ചില ട്യൂണിങ് മാറ്റങ്ങള്‍ വരുത്തും മാരുതി.

മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

പെട്രോള്‍ സിഎന്‍ജി ഇന്ധനങ്ങളില്‍ വാഹനം ലഭിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുക. ഒരു പതിപ്പിനെ, ഒപ്ഷണലായി ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത് വിപണിയിലെത്തിക്കും. സെലെരിയോ ഹാച്ച്ബാക്കിലുപയോഗിക്കുന്ന അതേ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഇത്.

മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

മാരുതി ആള്‍ട്ടോ 800-ന് സമാനമായ ഘടനയിലാണ് കെ10-നെ രൂപപ്പെടുത്തിയിരിക്കുന്നതെങ്കിലും ഡിസൈനില്‍ കാര്യമായ ചില മാറ്റങ്ങളും കാണാം. സെലെരിയോയുടെ ഡിസൈന്‍ ശൈലിയാണ് ഹെഡ്‌ലാമ്പ് അടക്കമുള്ള ഇടങ്ങളില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്.

മാരുതി ആള്‍ട്ടോ കെ10 നവംബര്‍ 4ന് ലോഞ്ച് ചെയ്യും

ആറ് വേരിയന്റുകളില്‍ ആള്‍ട്ടോ കെ10ന്റെ പുതുതലമുറ പതിപ്പ് ലഭിക്കും. വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. 10,000 രൂപ അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. മൂന്നു ലക്ഷത്തിന്റെ പരിസരത്തായിരിക്കും തുടക്കവില കാണുക.

More from DriveSpark

Article Published On: Friday, October 31, 2014, 12:43 [IST]
English summary
Maruti Suzuki Alto K10 will be launched on the 4th of November, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X