സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

മാരുതിയുടെ ഭൂരിഭാഗം ഓഹരികള്‍ കൈവശം വെക്കുന്ന ജപ്പാന്‍ കമ്പനിയായ സുസൂക്കിക്ക് ചെറുകാറുകളുടെ നിര്‍മിതിയിലാണ് വൈദഗ്ധ്യം. ആഗോളവിപണിയുടെ കാര്യം വരുമ്പോള്‍ ഇതൊരു ബഹുമതിയായി എടുക്കാനാവില്ല. സുസൂക്കിക്ക് യൂറോപ്പിലും മറ്റും കാര്യമായ വില്‍പനയില്ലാത്തതിന് കാരണം വിപണിയുടെ ഈ മുന്‍വിധിയാണ്. ഇന്ത്യയില്‍ പോലും സുസൂക്കിയുടെ പ്രീമിയം കാറുകള്‍ വിറ്റുപോകുന്നില്ല എന്നതാണ് വസ്തുത. ചുരുക്കത്തില്‍ സുസൂക്കിയുടെ നിലനില്‍പ് ജപ്പാനെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നു എന്നു പറയണം.

പുറത്തുവന്നിട്ടുള്ള ചില കണക്കുകള്‍ പറയുന്നതു പ്രകാരം സുസൂക്കിയുടെ ആഗോളതലത്തിലെ നിലനില്‍പ് മാരുതി സുസൂക്കിയുടെ ലാഭവിഹിതത്തെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. സുസൂക്കിയുടെ ഉപകമ്പനിയായ മാരുതി നല്‍കുന്ന റോയല്‍റ്റി തുക മാത്രം സുസൂക്കിയുടെ മൊത്തം വാര്‍ഷികലാഭത്തെക്കാള്‍ കൂടുതലാണ്! ഈ വസ്തുത മാരുതി ഓഹരിയുടമകൾക്കിയയിൽ നിന്ന് ചില ചോദ്യങ്ങളുയരുവാൻ കാരണമായിട്ടുണ്ട്. അവയിലേക്ക്....

സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

സുസൂക്കിയുടെ ഉടമസ്ഥതയിലുള്ള ഡിസൈനുകള്‍ ഉപയോഗിക്കുന്നതിന്റെ റോയല്‍റ്റി തുകയായി മാരുതി സുസൂക്കി 2012-13 സാമ്പത്തികവര്‍ഷത്തില്‍ 2,453.8 കോടി രൂപയാണ് മാരുതി, സുസൂക്കിക്ക് നല്‍കിയത്. ഇത് സുസൂക്കിയുടെ നികുതിയടങ്കല്‍ കഴിച്ചുള്ള ലാഭത്തിന്റെ 102 ശതമാനം വരും. 2012-13 വര്‍ഷത്തില്‍ സുസൂക്കിയുടെ നികുതിയടങ്കല്‍ കഴിച്ചുള്ള ലാഭം 2,402 കോടിയായിരുന്നു.

സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

മാരുതി സുസൂക്കി ലിമിറ്റഡിന്റെ നികുതിയടവ് കഴിഞ്ഞുള്ള ലാഭത്തിന്റെ 60 ശതമാനമാണ് സുസൂക്കിക്ക് റോയല്‍ര്‌റി ഇനത്തില്‍ നല്‍കിവരുന്നത്.

സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

ഈയടുത്തകാലത്തായി റോയല്‍റ്റി ഇനത്തില്‍ മാരുതി നല്‍കുന്ന തുക വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ജാപ്പനീസ് കറന്‍സിയുമായി രൂപയ്ക്കുള്ള വിനിമയനിരക്ക് ഇടിഞ്ഞതാണ് ഇതിനു കാരണം. വന്‍തുക റോയല്‍റ്റി ഇനത്തില്‍ അടയ്ക്കുമ്പോഴും മാരുതി മികച്ച ലാഭനിരക്കില്‍ തന്നെയാണ് പോകുന്നത്.

സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

സുസൂക്കി മാരുതിയില്‍ നിന്ന് വാങ്ങുന്ന വന്‍തുക ഇന്ത്യന്‍ ഓഹരിയുടമകള്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ ലാഭക്ഷമതയിലോടുന്ന സുസൂക്കി, മാരുതിയുടെ ചെലവില്‍ നികത്തുന്നു എന്ന ആരോപണം ഇപ്പോള്‍ ഗൗരവത്തോടെ ഉയര്‍ത്തപ്പെടുന്നുണ്ട്. വില്‍പനയുടെ ശതമാനം കണക്കാക്കിയുള്ള റോയല്‍റ്റി അടവ് മാരുതിയുടെ ഓഹരിയുടമകളുടെ വരുമാനത്തെ ബാധിക്കുന്നു എന്ന തോന്നല്‍ പൊതുവില്‍ ശക്തമായിട്ടുണ്ട്.

സുസൂക്കി ജീവിക്കുന്നത് മാരുതിയുടെ ചെലവില്‍!

ഗുജറാത്തിലെ മാരുതി പ്ലാന്റ് സംബന്ധിച്ച് എല്‍ഐസി അടക്കമുള്ള ഓഹരിയുടമകള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ഇതോടു ചേര്‍ത്ത് വായിക്കണം. ഗുജറാത്തില്‍ മാരുതി പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് തങ്ങളുടെ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് സുസൂക്കിയുടെ താല്‍പര്യം. ഇവിടെ സുസൂക്കി കാറുകള്‍ നിര്‍മിച്ച് മാരുതിക്ക് വില്‍ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണമെന്ന് സുസൂക്കി ആവശ്യമുന്നയിച്ചു. എന്നാല്‍ ഇതിനോട് മാരുതി സുസൂക്കിയുടെ ഇന്ത്യന്‍ ഓഹരിയുടമകള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, March 15, 2014, 15:47 [IST]
English summary
During the FY 2012-13 MSIL paid INR 2,453.8 crore as royalty to Suzuki, which is 102 percent of Suzuki’s own profit after tax (PAT), standing at INR 2,402 crore in the same year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X