മാരുതി സുസൂക്കി വില്‍പന അതറുന്നു
മാരുതി സുസൂക്കിയുടെ വില്‍പന കഴിഞ്ഞ മാസത്തില്‍ 19.5 ശതമാനം കണ്ട് ഉയര്‍ന്നു. കയറ്റുമതിയുടെ കാര്യത്തിലും മികച്ച പ്രകടനമാണ് മാരുതി കാഴ്ച വെച്ചിട്ടുള്ളത്.
നവംബര്‍ മാസത്തില്‍ ആഭ്യന്തരവിപണിയില്‍ മാരുതി മൊത്തം വിറ്റഴിച്ചത് 1,00,024 കാറുകളാണ്. കയറ്റുമതി കൂടി ചേര്‍ത്താല്‍ മൊത്തം വില്‍പന 1,10,147 യൂണിറ്റ് വരുന്നു.

പുതിയ ലോഞ്ചുകളാണ് മാരുതിയുടെ വില്‍പനയെ സഹായിച്ചിരിക്കുന്നത്. സിയാസ് സെഡാന്‍, സെലെരിയോ ഹാച്ച്ബാക്ക് എന്നിവ മികച്ച നിലയില്‍ വിറ്റുപോകുന്നുണ്ട്.
ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, വാഗണ്‍ ആര്‍, മാരുതി എന്നിവയടങ്ങുന്ന മിനി കാര്‍ വിഭാഗത്തില്‍ മൊത്തം 37,746 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട് മാരുതി.
റിറ്റ്‌സ്, സെലെരിയോ, ഡിസൈര്‍, സ്വിഫ്റ്റ് എന്നീ മോഡലുകളുടെ മൊത്തം വില്‍പന 37,339 യൂണിറ്റാണ്. കഴിഞ്ഞമാസത്തില്‍ 5,232 സിയാസ് സെഡാനുകള്‍ വിറ്റഴിക്കപ്പെട്ടു.
ജിപ്‌സി, ഗ്രാന്‍ഡ് വിറ്റാര, എര്‍റ്റിഗ എന്നീ മോഡലുകളെല്ലാം ചേര്‍ന്നുള്ള വില്‍പന 5,515 യൂണിറ്റാണ്. ഈക്കോ, ഓമ്‌നി എന്നിയടങ്ങുന്ന വാന്‍ വിഭാഗത്തില്‍ 12,203 യൂണിറ്റ് വില്‍പനയുണ്ടായിട്ടുണ്ട്. ഇത് 52.1 ശതമാനം വളര്‍ച്ചയാണ്.


Click it and Unblock the Notifications








